ദിവ്യകാരുണ്യചരിതം

രാധാമാധവൻ ആലത്തൂർ രചിച്ച ആട്ടക്കഥ.

Malayalam

കനല്‍ക്കട്ടപോലേ ജ്വലിക്കും വചസ്സും

Malayalam
കനല്‍ക്കട്ടപോലേ ജ്വലിക്കും വചസ്സും
അകക്കണ്ണു നേരേ തുറക്കും വപുസ്സും
കാലം മറക്കാത്ത കാരുണ്യവായ്പ്പും
കാലേ നിനച്ചിന്നു കുര്‍ബാനകൊള്ളാം!

അപ്പമായ്‌ വീഞ്ഞായ്‌ ഞാൻ

Malayalam
അപ്പമായ്‌ വീഞ്ഞായ്‌ ഞാൻ
അവതരിക്കുന്നൂ നിത്യം
എന്നെ ഞാൻ നിന്നിലേയ്ക്കു
പകരുന്നൂ കുര്‍ബാനയിലൂടേ
കുരുതിച്ചോരയിൽ ഇനിയൊരു
കുഞ്ഞുറുമ്പും പൊലിയേണ്ടാ
സര്‍ഗ്ഗക്രിയകളിലൂടേ സ്വര്‍ഗ്ഗസൌഖ്യം
പുലരട്ടേ ഭൂവിലെങ്ങും!

തിരുമിഴി തുറന്നൂ ശീർഷം നിവര്‍ന്നൂ

Malayalam
തിരുമിഴി തുറന്നൂ ശീർഷം നിവര്‍ന്നൂ
തൃക്കൈകൾ രണ്ടും ഉയര്‍ന്നൂ
ജനപരമ്പരകളാം കുഞ്ഞാടുകള്‍ക്കവൻ
ജനകനായ്‌ ഇടയനായ്‌ അരുളീ വാക്യം

ഇത്ര ചെറുതാകുവാൻ എത്ര-എത്ര വളരേണം

Malayalam
ഇത്ര ചെറുതാകുവാൻ എത്ര-എത്ര വളരേണം
ഇത്ര സ്നേഹം പകരാൻ എത്ര കാരുണ്യം വേണം.
എനിക്കഹോ! കാഴ്ചയേകീ നിനച്ചിരിയാതെ ഭവാൻ
(ഉറങ്ങുന്ന പടയാളിയെ ഉണര്‍ത്തിയശേഷം യേശുവിന്റെ നേരേ തിരിഞ്ഞ്‌)
ജനത്തിനുള്‍ക്കാഴ്ച നല്‍കാൻ ഉയിര്‍ത്തെഴുന്നേല്‍ക്ക പ്രഭോ!
 

ജനിക്ക ജനിക്ക വിഭോ

Malayalam
ജനിക്ക ജനിക്ക വിഭോ! ജനിക്ക കരുണാസിന്ധോ!
ജയിക്ക സ്നേഹധാമമേ! ഉയിര്‍ത്തെഴുന്നേല്‍ക്ക ദേവാ!
കൊടിയ പാപിയാം ഈ ഞാൻ കടുപ്പം ഏറെച്ചെയ്തുപോയേൻ
പൊറുത്തൂ നീയതെല്ലാം മരണമില്ലാസ്നേഹമേ!

കൈക്കൊണ്ടു രാജാജ്ഞ

Malayalam
കൈക്കൊണ്ടു രാജാജ്ഞ, കനത്തു കൂര്‍ത്തൊര-
ക്കുന്തം കയറ്റീ ഹൃദയത്തിൽ, അപ്പൊഴേ
കുതിച്ചുചാടും ജലമേറ്റൊരൊറ്റ()-
ക്കണ്ണന്നു കിട്ടീ പരമാത്മദര്‍ശനം!

ധിക്കാരി അവനോ നീ ചൊല്ലെടാ മൂഢാ

Malayalam
പ്രഭാതമെത്തീ ഗുരു ശിഷ്യരോടും
പ്രസന്നഭാവേന നടന്നുനീങ്ങീ
പ്രതിജ്ഞപോൽ നല്‍കിയ ചുംബനത്താൽ
പ്രകോപിതൻ മന്നനുരച്ചിതേവം
 
ധിക്കാരി അവനോ നീ ചൊല്ലെടാ മൂഢാ!
ഇക്കാലമത്രയും എന്നോടെതിര്‍ത്ത 
ധിക്കാരിയവനോ നീ
 
നാളിതുവരെയീ നാട്ടിൽ അഹം
നീളെപ്പാലിച്ചു പോന്നോരു സൽക്കൃത
നീതിയും നിയമവും ആചാരരീതിയും
കാറ്റിൽ പറത്തിയ ധിക്കാരി നീ
നോക്കടാ നീ നാട്ടുകാരെത്തീ
 
നോക്കടാ നീ നാട്ടുകാരെത്തീ

ഒറ്റിക്കൊടുക്കുവാൻ രക്തചുംബനം നല്‍കാൻ

Malayalam
ഒറ്റിക്കൊടുക്കുവാൻ രക്തചുംബനം നല്‍കാൻ
മുറ്റും കരുത്തുവേണ്ടേ യൂദാസേ! പാനംചെയ്ക!
 
(പത്രോസിന്റെ നേരെ തിരിഞ്ഞ്‌)
നാളെ മൂന്നുരു എന്നെ തള്ളിപ്പറയും നീ
ആവോളം ശക്തി അതിന്നാർജ്ജിക്ക ഭുജിക്ക!

സ്നേഹമൊന്നുതാനെന്റെ സിരകളിൽ ഒഴുകുന്നൂ

Malayalam
സ്നേഹമൊന്നുതാനെന്റെ സിരകളിൽ ഒഴുകുന്നൂ
സദയം സ്വീകരിപ്പിനിതു സധീരം പാനംചെയ്യുവിൻ
നിറയട്ടെ നിങ്ങളിൽ ഞാൻ അപ്പമായ്‌ വീഞ്ഞായ്‌
ഉറയട്ടെ രക്തമായ്‌ വളരട്ടെ വിനയമായ്‌

Pages