ഇത്ഥം പറഞ്ഞു കഠിനം കലഹങ്ങൾ ചെയ്തു

രാഗം: 
ആട്ടക്കഥ: 

ശ്ലോകം
ഇത്ഥം പറഞ്ഞു കഠിനം കലഹങ്ങൾ ചെയ്തു
തേരും മുറിച്ചു പുരമാപ ദശാസ്യനപ്പോൾ
ശ്രീരാമചന്ദ്രനുടനേ സഹജം വിലോക്യ
ശോകാബ്ധിമഗ്നഹൃദയോ വിലാപ കാമം.

അർത്ഥം: 

ഇപ്രകാരം പറഞ്ഞ് ഘോരയുദ്ധം ചെയ്ത് ശ്രീരാമന്റെ തേരും മുറിച്ച് രാവണൻ തന്റെ പുരത്തെ പ്രാപിച്ചു. രാവണൻ അയച്ച വേൽ ഏറ്റ് വീണുകിടക്കുന്ന ലക്ഷണനെക്കണ്ടിട്ട് ശോകാബ്ധിമഗ്നഹൃദയനായ ശ്രീരാമൻ ഏറ്റവും വിലപിച്ചു.