സമദവിമതജനവികടമകുടപരിലുഠനകരണപടു
ശ്ലോകം
അഥാശു രാമം രവിവംശദീപം
രാജ്യാഭിഷിക്തം മുനയശ്ച പൗരാഃ
മഹാർഹജൂഡാതിവിരാജമാനം
തേ തുഷ്ടവുസ്തം സുമഹാസനസ്ഥം
കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ
ശ്ലോകം
അഥാശു രാമം രവിവംശദീപം
രാജ്യാഭിഷിക്തം മുനയശ്ച പൗരാഃ
മഹാർഹജൂഡാതിവിരാജമാനം
തേ തുഷ്ടവുസ്തം സുമഹാസനസ്ഥം
മത്സമീപത്തു മേവുംപോലെ നീ മൽക്കുലധനം വച്ചു ഭജിക്ക
രാജരാജേന്ദ്ര, ശ്രീരാമചന്ദ്ര, രാജീവനേത്ര രാകേന്ദുവക്ത്ര!
നിൻപാദയുഗം സതതം സേവിച്ചു ജംഭാരിതുല്യം, കൂടെ മേവുന്നേൻ
വിനയഭൂഷണ വിമലഭാഷണ വിമതഭീഷണ ശൃണു വിഭീഷണ,
നഗരത്തിൽപ്പോയിസ്സുഖമായ് വാഴുക അഘരഹിതരാം നാഗരരോടും
ശ്ലോകം
ഭരതനെയഭിഷേകംചെയ്തുടൻ യൗവരാജ്യേ
നരവരവചനത്താൽ ധാതൃസൂനുസ്സമോദം
സുരവരവചനത്താൽ ദാമനീ വായുദത്തേ
കരതലമതിലേന്തിച്ചൊല്ലിനാൻ രാമനേവം
സോദര, രാമ മഹാമതേ നിന്റെ പാദസേവതന്നെ വേണ്ടൂയെനിക്ക്
ഏതുമതിലരമില്ലിങ്ങനിക്കു സാധുഹിതാനന്ത സർവ്വശരണ്യ,
ആശരീരാവധി നിൻപാദസേവാം ദാശരഥ മമ ദേഹി മഹാത്മൻ!
താവകഭക്തനായുള്ള ഭരതന്നു യൗവരാജ്യത്തെ നൽകെന്നാര്യ!
ശ്ലോകം
അനന്തരം തത്ര കൃതാഭിഷേകഃ ശ്രീരാമചന്ദ്രസ്സഹജം വിലോക്യ
മനസ്യതീവാശു കുതൂഹലേന തം ലക്ഷ്മണം വാചമുവാച രാമഃ
പദം
ധർമ്മജ്ഞ ലക്ഷ്മണ എന്നോടുകൂടെ നിർമ്മല, യൗവരാജ്യത്തെ വഹിക്ക
ധന്യബലംകൊണ്ടും ശൗര്യത്തെക്കൊണ്ടും എന്നോടു തുല്യനാകുന്നു നീയല്ലോ
ശ്ലോകം
ശ്രീമാന്മന്ത്രിമുനീന്ദ്രനാഗരവരൈർന്നാനാപവിത്രാംബുഭി-
സ്സാന്ദ്രാനന്ദമരുന്ധതീപതിരഹോ ലോകൈകനാഥം വിഭും
ആസീനം സഹ സീതയാ സദസി തം സൗവർണ്ണസിംഹാസനേ
ശ്രീരാമം സമലംകൃതം സ വിദധേ രാജ്യാഭിഷിക്തം തദാ.
ശ്ലോകം
ഭരതവചനമേവം കേട്ടുടൻ രാമചന്ദ്രൻ
കരുതി മതിയിൽ മോദം രാജരാജേന്ദ്രനപ്പോൾ
ഇനകുലനൃപവൃന്ദർമ്മന്ത്രിഭിർമ്മന്ത്രയിത്വാ
വിരവൊടഥ വസിഷ്ഠൻ ചൊല്ലിനാൻ രാമമേവം.
പദം
ജയജയ രാഘവ, രഘുകുലതിലക, ജയജയ സീതാനാഥാ,
ജയജയ, ധരണീനായക രാമ, ജയജയ കൗണപകാല,
ജയജയ സജ്ജനപാലനലോല, ജയജയ രഘുവരരാമ,
ജയജയ ദശരഥനന്ദനവീര, ജയജയ ധരണീനാഥ!
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.