ഏവം തൗ വീരവീരൗ പടപൊരുമളവിൽ

ആട്ടക്കഥ: 

ഇടശ്ലോകം
ഏവം തൗ വീരവീരൗ പടപൊരുമളവിൽ കുംഭജന്മാ മഹാത്മാ
രാമം സംബോധയിത്വാ ദിനകരഹൃദയം തൽക്ഷണം യാതനായി
രാമൻ പോരിന്നെതിർത്തു ദശമുഖനൊടുടൻ ധീരധീരോ മഹാത്മാ
വൃത്രം പണ്ടെന്നപോലെ സുരപതിയുടനേ രാവണം തം ബഭാഷേ.

അർത്ഥം: 

ഇപ്രകാരം രാമരാവണന്മാർ പരസ്പരംപൊരുതുന്ന സമയത്ത് മഹാത്മാവായ അഗസ്ത്യൻ ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചിട്ട് പെട്ടെന്ന് പോയി. ധീരധീരനും മഹാത്മാവുമായ രാമൻ രാവണനോട് പോരിന്നെതിർത്തു. ഇന്ദ്രനോട് വൃതാസുരനെന്നപോലെ രാവണൻ രാമനോടു പറഞ്ഞു.