ദശരഥനരപാലൻ പുത്രരെക്കണ്ടു

ആട്ടക്കഥ: 

ശ്ലോകം
ദശരഥനരപാലൻ പുത്രരെക്കണ്ടുപോയോ-
രളവിലമരനാഥാനുഗ്രഹംകൊണ്ടു സർവേ രണഭുവി മൃതരാകും വാനരാ ജീവയുക്താ-
സ്തദനു മുദിതചിത്താ നിർഗ്ഗതാ നിർജ്ജരേന്ദ്രാഃ

അർത്ഥം: 

ദശരഥമഹാരാജാവ് പുത്രന്മാരെക്കണ്ടു തിരിച്ചുപോയ സമയത്ത ദേവേന്ദ്രന്റെ അനുഗ്രഹം കൊണ്ട് യുദ്ധഭൂമിയിൽ മൃതരായ വാരന്മാർ ജീവയുക്തതരായി. അനന്തരം ഇന്ദ്രാദികൾ മുദിതചിത്തരായി മടങ്ങിപ്പോയി.