അഭിലാഷംകൊണ്ടുതന്നെ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

അഭിലാഷംകൊണ്ടുതന്നെ ഗുണദോഷം വേദ്യമല്ല,
പരദോഷം പാർത്തുകാണ്മാൻ വിരുതാർക്കില്ലാത്തു?
തരുണീനാം മനസ്സിൽമേവും കുടിലങ്ങളാരറിഞ്ഞൂ?
തവ തു മതം മമ വിദിതം,
നല്ലതുചൊല്ലുവതിനില്ലൊരു കില്ലിനി
ഉചിതം രുചിതം
ദയിതം ഭജ തം പ്രസിതം പ്രഥിതം
രതിരണവിഹരണവിതരണചണനിവൻ
ഭൂമാവിഹ അണക നീയവനോടു

അർത്ഥം: 

സാരം: അഭിലാഷം കൊണ്ടുതന്നെ ഗുണദോഷങ്ങൾ അറിയപ്പെടുകയില്ല.  പരദോഷം ആർക്കും കണ്ടുപിടിക്കാവുന്നതാണ്‌. സ്ത്രീകളുടെ മനസ്സിലെ കുടിലതകൾ അ​‍ിറയാവുന്നതല്ല. നിന്റെ അഭിപ്രായമാകട്ടെ എനിക്ക്‌ മനസ്സിലായി. ഇനി നിനക്കു കൊള്ളാവുന്നതു ഞാൻ പറയാം.. ഇനി സംശയമൊന്നുമില്ല.  ഉചിതനും നിനക്കു രുചിച്ചവനും നിന്നിൽ അനുരക്തനും പ്രസിദ്ധനുമായ ആ ദയിതനെ (ഋതുപർണ്ണനെ) ഭജിച്ചാലും. ഇവൻ ഈ ഭൂമിയിൽ കാമകലാവിദഗ്ധനാകുന്നു.  നീ അവനോട്‌ ചേരണം.