നിന്നെച്ചതിച്ചതു നിയതം

താളം: 
കഥാപാത്രങ്ങൾ: 

നിന്നെച്ചതിച്ചതു നിയതം ഞാനെങ്കിലും
നിന്ദിച്ചീടൊല്ലാ നീയെന്നെ.

ചരണം 1:
ഇന്ദ്രമുഖാമരനിന്ദനമാചരിതം നിന്നാൽ ത്രൈലോക്യ-
സുന്ദരീംഭൈമീം പരിണയതാ നിയതം,
എന്നതു സഹിയാഞ്ഞെന്നാലാചരിതം നിന്നൊടിവണ്ണം
ഉന്നതദുർന്നയസന്മഹിമാ ഫലിതം, ചൂതിൽ തോറ്റതും
കാനനങ്ങളിലുഴന്നതും മനസി കാമിനീമപിമ റന്നതും
കായവൈകൃതമിയന്നതും, കിമപി കാളിമാ യശസി വന്നതും,
അന്യസേവനകർമ്മം തുടർന്നതും
മന്യസേ മമ വഞ്ചനമെന്നതും
നിഹ്നുതാത്മകൃതദോഷ, നരാധിപ,
നിന്നൊടെന്തു ബത!ഞാൻപറയേണ്ടതു?

അർത്ഥം: 

സാരം: നിന്നെച്ചതിച്ചത്‌ ഞാനെങ്കിലും എന്നെ നിന്ദിക്കരുത്‌.  ത്രൈലോക്യസുന്ദരിയായ ദമയന്തിയെ പരിണയിക്കുക വഴി നീ ഇന്ദ്രാദികളെ നിന്ദിച്ചു.  അതു സഹിയാഞ്ഞ്‌ ഞാൻ ഇതൊക്കെ ചെയ്തു.  നിന്റെ ഉന്നതമായ അവിനയത്തിന്റെ മഹാത്മ്യം ഇങ്ങനെ ഫലിച്ചു.