കലി നളനെയും കൈവിട്ടേവം
കലി നളനെയും കൈവിട്ടേവം കഴൽക്കു വണങ്ങിനാൻ;
കലിയെ നളനും കൈവിട്ടാജ്ഞാവശീകൃതനാക്കിനാൻ;
അവിദിതമിദം വാർഷ്ണേയോപേതനാമൃതുപർണ്ണനാ;
ലവർ തെരുതെരെത്തേരോടിച്ചെന്നണഞ്ഞിതു കുണ്ഡിനം.
സാരം: ഇപ്രകാരം കലി നളനെ കൈവിട്ട് കാല്ക്കൽ വണക്കി. നളനും കലിയെ വിട്ട് അവനെ തന്റെ ആജ്ഞയാൽ വശീകരിക്കപ്പെട്ടവനാക്കി. കലിയും നളനും തമ്മിൽ ഉണ്ടായ സംവാദവും മറ്റും വാർഷ്ണേയനോടു കൂടിയ ഋതുപർണ്ണൻ അിറഞ്ഞില്ല. അവൻ വേഗത്തിൽ തേരോടിച്ച് കുണ്ഡിനത്തോട് അടുത്തു.
ശ്ളോകത്തിന്റെ മൂന്നാംവരിയിൽ വലതുവശത്തുകൂടി ഋതുപർണ്ണനും വാർഷ്ണേയനും പ്രവേശിക്കുന്നു. ഒടുവിലത്തെ വരിയിൽ മൂവരും. തേരിൽ കയറി ബാഹുകൻ തേരോടിച്ച് എല്ലാവരും രംഗംവിടുക. ഋതുപർണ്ണൻ തിരിഞ്ഞ് ധനാശി എടുക്കുക.