കലാമണ്ഡലം സതീശൻ

മറവഞ്ചേരി നാരായണൻ നമ്പൂതിരിപ്പാടിന്റേയും സാവിത്രി അന്തർജ്ജനത്തിന്റേയും മകനായി നവംബർ 11, 1957ൽ ജനിച്ചു. എസ്.എസ്.എൽ.സി കഴിഞ്ഞതിനുശേഷം 1979ൽ ചുട്ടിയും കൊപ്പും പഠിക്കാനായി കലാമണ്ഡലത്തിൽ ചേർന്നു. പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സും അവിടെ തന്നെ ചെയ്തു. 1985-86ലെ കേന്ദ്ര ഗവണ്മെന്റ് സ്കോളർഷിപ്പ് 2 കൊല്ലത്തേക്ക് ലഭിച്ചു. ഗോപാലപിള്ളയിൽ നിന്നും കലാമണ്ഡലം രാം മോഹനിൽ നിന്നും ചുട്ടിയും കോപ്പും പഠിച്ചു. ഇപ്പോൾ പേരൂർ ഗാന്ധിസേവ സദനത്തിൽ ചുട്ടിക്കാരനായി ജോലി നോക്കുന്നു. കൂടിയാട്ടത്തിനും തുള്ളനിമൊക്കെ ചുട്ടി ചെയ്തിട്ടുണ്ട്. വാനപ്രസ്ഥത്തിൽ മോഹൻ ലാലിനും പരിണയം എന്ന സിനിമയിൽ വിനീതിനും ചുട്ടി ചെയ്തിട്ടുണ്ട്. നിരവധി അന്യരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഭാര്യ: എ.ആർ. സാവിത്രി. മക്കൾ: സുമോദ്, സനൂപ്.

വിഭാഗം: 
ഗുരു: 
ഗോപാല പിള്ള
കലാമണ്ഡലം രാം മോഹൻ
കളിയോഗം: 
സദനം (പേരൂർ ഗാന്ധി സേവാസദനം)
കലാമണ്ഡലം
വിലാസം: 
പാർവതി നിലയം
ആറങ്ങോട്ടുകര പി.ഓ
വടക്കാഞ്ചേരി വഴി
തൃശ്ശൂർ ജില്ല
കേരളം-680593
ഫോൺ: 
(91) 0488 477940