മാധവന്‍ ആചാരിയുടേയും മീനാക്ഷി അമ്മയുടേയും മകനായി 1971 ല്‍ ആലപ്പുഴയില്‍ ജനനം. തകഴി പരമേശ്വരന്നായരില്‍ നിന്നും ചുട്ടിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. പിന്നീട് 1991 ല്‍ മാര്‍ഗ്ഗിയില്‍ ചേര്‍ന്ന് ആര്‍.എല്‍.വി സോമദാസിന്റെ ശിക്ഷണത്തില്‍ ചുട്ടി അഭ്യ്സിച്ചു. മാര്‍ഗ്ഗിയിലെ സ്ഥിരം കലാകാരനായി തുടരുന്നു.
1956ല്‍ കൃഷ്ണന്‍നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി പാലക്കാട് പെരിങ്ങോട്ട് ജനനം. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍, കലാനിലയം പരമേശ്വരന്റെ കീഴില്‍ ചുട്ടി അഭ്യസിച്ചു. കൂടാതെ ആലപ്പുഴ കരുവാറ്റ നാരായണന്‍ ആചാരിയുടെ കീഴില്‍ കളിക്കോപ്പ് നിര്‍മ്മാണത്തിലും വൈദഗ്ദ്ധ്യം നേടി.
1947 ഏപ്രിൽ 26 ണ് കരുമാനാംകുറുശ്ശിയിൽ ജനിച്ചു. അച്ഛൻ പാലക്കുന്നത്ത് പരമേശ്വരൻ നമ്പൂതിരി. അമ്മ ഗൗരി അന്തർജ്ജനം. കേരള കലാമണ്ഡലത്തിൽ 1965-67 വരെ ചുട്ടിയിൽ ഡിപ്ലോമ പഠനം. പ്രധാന ഗുരുനാഥൻ കലാമണ്ഡലം ഗോവിന്ദ വാര്യർ. തുടർന്ന് ആറുകൊല്ലം വാഴേങ്കട രാമവാര്യരിൽ നിന്നും ഉപരിപഠനം.
മറവഞ്ചേരി നാരായണൻ നമ്പൂതിരിപ്പാടിന്റേയും സാവിത്രി അന്തർജ്ജനത്തിന്റേയും മകനായി നവംബർ 11, 1957ൽ ജനിച്ചു. എസ്.എസ്.എൽ.സി കഴിഞ്ഞതിനുശേഷം 1979ൽ ചുട്ടിയും കൊപ്പും പഠിക്കാനായി കലാമണ്ഡലത്തിൽ ചേർന്നു. പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സും അവിടെ തന്നെ ചെയ്തു.