ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.
01. ശിഖിനിശലഭോ ജ്വാലാചക്രൈർന്ന വിക്രിയതേ പതൻ
പിബതി ബഹുശശ്ശാർദ്ദൂലീനാം സ്തനം മൃഗശാബകഃ
സ്പൃശതികളഭസ്സിംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ -
ന്നയതിനകുലം നിദ്രാതന്ദ്രീം ലിഹന്നഹിപോതകഃ
(കുലശേഖരവർമ്മന്റെ സുഭദ്രാധനഞ്ജയം)
കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!
ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലി
ഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് -
ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു ഹാ!
02.ഹിമകര! ഹിമഗര്‍ഭാരശ്മയേ താവകീനാ
മയിമദനവിധേയേ യേനവഹ്നിം വമന്തി
ന തവബലമനംഗസ്യാപി വാ ദുഃഖഭാജോ
ജനകദുഹിതുരേഷാ ശര്‍വ്വരീനാഥശക്തി
ഹിമകര ! കിരണത്താലെന്തു നീയെന്നെയേവം
സുമശരശരപീഡാധീനനായ് മാറ്റിടുന്നു ?
സമരബലമിദംനീ കാട്ടിടാ, കാമനും, ഹൃത് -
കമലരുജവഹിയ്ക്കും സീതതന്‍ ശക്തിതന്നെ !
03. രാജ്യച്യുതം വിപിനചാരിണമാത്തചീരം
ത്വം ദുര്‍ബ്ബലം മനുജകീടമപാസ്യ ബുദ്ധ്യാ
സീതേ! ഭജസ്വ വിബുധേന്ദ്രപുരീ പുരന്ത്രീ
സങ്കീര്‍ത്യമാനയശസംദശകണ്ഠമേനം
നാടേ നശിച്ചു തുകലാടധരിച്ചു മെല്ലെ -
ക്കാടേറിയോരു നരപാശനെവിട്ടു നീയും
നേടേണ,മപ്സരികള്‍ വാഴ്ത്തിന സദ്യശസ്സാ -
ലീടേറുമെന്നെ, ദശകണ്ഠനെ,യിന്നു സീതേ !
04. ഗതംതിരശ്ചീനമനൂരുസാരഥേ
പ്രസിദ്ധമൂര്‍ദ്ധ്വജ്വലനം ഹവിര്‍ഭുജ
പതത്യതോധാമവിസാരിസര്‍വ്വദാ
കിമേതദിത്യാകുലവീക്ഷിതം ജനേ
വചസ്ത്വിഷാമിത്യവധാരിതം പുരാ
തതശ്ശരീരീതി വിഭാവിതാകൃതിം
വിഭുര്‍വിഭക്താവയവം പുമാനിതി
ക്രമാദമും നാരദ ഇത്യബോധിസ)
ആകാശംവിട്ടു താഴോട്ടൊഴുകിനിറയുമജ്യോതിയെന്തായിരിയ്ക്കാ, -
മാകാ സൂര്യന്‍,പടിഞ്ഞാട്ടവനുടെഗമനം, വഹ്നി മേലോട്ടുമല്ലോ
ഹാ! കാണ്മൂ മര്‍ത്യഗാത്രം,കരചരണമുഖാദ്യംഗകങ്ങള്‍, കരത്തില്‍
ശ്രീകാളുംവീണ, നിസ്സംശയമിതുവരദേവര്‍ഷിയാം നാരദന്‍ താന്‍
05. താതഃ കിം കുശലീ മമ ക്രതുഭുജാം നാഥശ്ശചീവല്ലഭോ
മാതാ കിന്നു പുലോമജാ കുശലിനീസൂനുർജയന്തസ്തയോ
പ്രീതിം വാ തനുതേ തദീക്ഷണ വിധൌ ചേതസ്സമുല്ക്കണ്ഠതേ
സൂതത്വം രഥമാശു ചോദയ ദിവമ്യാമോവയം മാതലേ
യാഗഭുക്പതിയുമശ്ശചീപതിയുമായൊരച്ഛനുരു വൃദ്ധി സം -
യോഗമോ, വദ, പുലോമപുത്രി മമ തായയും സുഖിനിയല്ലയോ,
ഭാഗധേയമവരില്‍ ജയന്തകൃതമല്ലയോ ? മമ മനസ്സിനാ -
വേഗമുണ്ടവരെയൊന്നു കാണ്മതിനു തേര്‍ തേളിച്ചിടുക മാതലേ!
06. ആകീര്‍ണേകല്പവാടീ കിസലയകുസുമൈസ്തത്രസാര്‍ഥൈ രഥസ്താത്
സിദ്ധാതാഞ്ചോ പരിഷ്ടാന്നയനസുഖകരൈസ്സംവദത്ദിര്‍വ്വിമാനൈഃ
പ്രസാദൈര്‍ന്നിര്‍ജരാണാം കനകമണിമയൈഗ്ഗോപുരോദ്യാനകേളീ
ശൈലപ്രാകാരചിത്രൈര്‍വിലസതി പരിതശ്ചൈഷ ഗീര്‍വ്വാണലോകഃ
ചേലഞ്ചും കല്പവൃക്ഷത്തളിരുകളൊടു തേനേന്തിടും പൂക്കളും ചേര്‍ -
ന്നാലംകോലുന്നകീഴ്ത്ത,ട്ടുപരി മിഴിവൊടെസ്സിദ്ധവൈമാനികന്മാര്‍
ശ്രീലപ്രാകാരസംരക്ഷിതമണിമയസൌധങ്ങളുദ്യാനകേളീ -
ശൈലങ്ങള്‍ ഗോപുരങ്ങള്‍ നടുവിലുമെഴുമീ നന്ദനം ചിത്രമത്രേ !
07. വര്‍ദ്ധന്തേ സിംഹനാദാ:പടഹ ദരഗജ സ്യന്ദനാശ്വാദിഘോഷൈഃ
ദൃശ്യാന്യംഗാനി ശസ്ത്രപ്രഹരണപതിതാനീന്ദ്രസേനാചരാണാം
ശ്രൂയന്തേ ദീനദീനാ സ്ത്രിദശമൃഗദൃശാം പാഹിപാഹീതിവാചഃ
കോfയം ജാത പ്രമാദം സുരകുലമഖിലം ഹന്ത സംഭ്രാന്തമാസ്തെ.
എന്താപത്താണിതെപ്പോല്‍ പടഹദരഗജസ്യന്ദനാശ്വാദിഘോഷം
പൊന്താനും ശസ്ത്രമേറ്റിത്രിദശഭടതതിയ്ക്കംഗഭംഗം വരാനും
സന്താപാധിക്യമാര്‍ന്നിസ്സുരതരുണികള്‍ “രക്ഷിയ്ക്ക രക്ഷിയ്ക്ക”യെന്നാര്‍ -
ത്തേന്താനും മൂലമാ,യിസ്സുരകുലമഖിലം ഹന്ത! സംഭ്രാന്തരാവാന്‍?!
ഗന്ധമാദനപര്‍വ്വതദര്‍ശ്ശനം
മൂലം:
പാഷാണപ്രകരാന്തസന്ധിസുലഭവ്യാലക്ഷ്യധാതുദ്രവഃ
പ്രാഗ്ഭാഗോപരിലോലനീലജലദ വ്യാലീഢ വപ്രസ്ഥലഃ
വിഷ്വക്കീർണ്ണവിശുഷ്കകാഷ്ഠഹുതഭുങ്നിഷ്ഠൂതധൂമോത്കരം
വ്യാധൂന്വൻ ഇവ ഗന്ധമാദനഗിരിർ ദൂരാദസൗ ദൃശ്യതേ.
പരിഭാഷ:
ചായില്യം മനയോലയെന്നിതി പലേ ധാതുദ്രവങ്ങള്‍ക്കലം
ഭൂയിഷ്ഠത്വമെഴും ശിലാപടലമാളീടുന്ന സങ്കേതമായ്
തീയില്‍ക്കാടുകരിഞ്ഞതിന്റെ പുകപോല്‍ കാര്‍മേഘജാലം മുകള്‍ -
പ്പായിച്ചേര്‍ന്നൊരു ഗന്ധമാദനനഗം ദൂരത്തു കാണായിതാ !
(“കാര്‍മേഘം” എന്ന അര്‍ത്ഥമാണ് ആടിക്കണ്ടിട്ടുള്ളത്. “നീലമേഘം” എന്നല്ല.
വേണമെങ്കില്‍ മൂന്നാം പാദം
“തീയില്‍ക്കാടുകരിഞ്ഞതിന്റെ പുകപോല്‍ നീലാബ്ദജാലം മുകള്‍” എന്നാക്കാം)