ദശരഥൻ

ദശരഥൻ (പച്ച)

Malayalam

മത്തഗജഗാമിമമരാഘവനെ

Malayalam

മത്തഗജഗാമിമമരാഘവനെയിപ്പോള്‍
ചിത്തകുതുകേനയിളമ്ക്കുഭൂവിവെപ്പാന്‍
ചിത്രതരമാകിയൊരു മോഹമിയലുന്നു
അത്രമതിഭൂമിഭരണത്തിനയി രാമന്‍
 

മന്ത്രിചയസന്നുതസുമന്ത്ര

Malayalam

സ്വൈരമായ്വാഴുംകാലം ജരഠനാംഭൂമിപാലന്‍
ധീരനാംരാഘവന്നായ്യൌവരാജ്യംകൊടുപപാന്‍
പാരമാമാശയാലേതാന്‍ സഭായാംശുഭായാം
സാരനാംമന്ത്രിവര്യന്‍ സോയമാഹൂയചൊന്നാന്‍

മന്ത്രിചയസന്നുതസുമന്ത്രമൃദുശീല
ചിന്തതെളിവോടുമമവാക്കുകള്‍ നീ കേള്‍പ്പൂ
സന്തതമിതെന്നുടയ ചിന്തയിലിദാനീം
സന്ത്തമതാകിയൊരുമോഹമുളവായി

മദമഭിലാഷമിന്നല്ലോ

Malayalam
ഭരതനഥ ജനിച്ചു കൈകേയീദേവിതന്നിൽ
വിരവിനൊടു സുമിത്രാപുത്രനായ്‌ ലക്ഷ്മണോപി,
പരിചിലഥ ജനിച്ചു തത്ര ശത്രുഘ്നനോടും
നരപതിരിതി മോദാദാദരാദാബഭാഷേ
 
മദമഭിലാഷമിന്നല്ലോ കരയേറി
സജലജലദനീലകളേബര, സുതനുസുകുമാര
സുജനമോദകരകിശോരാ                                          
കണ്ണിണയെനിക്കിന്നു സഫലമായി നിന്നെ കാൺകയാൽ

മല്ലലോചനമാർമൌലേ വല്ലഭേ

Malayalam
പ്രജാപത്യൻ മഹാത്മാവിതു പറയുമുടൻ പാത്രവും ഭൂമിപന്‍റെ
ഹസ്തേ നൽകീട്ടു പോയീ നരവരനുടനേ പുക്കിതന്ത:പുരത്തിൽ
രാജേന്ദ്രൻ തന്‍റെ ദാരാൻ‍ സവിധമതിൽവിളിച്ചുത്തമൻ‍ മോദമോടെ
ചൊന്നാൻ‍ ധന്യാസ്ത്രീയോസൌ നയവിനയയുത: കാമതുല്യൻ‍ ശുഭാത്മാ
 
മല്ലലോചനമാർമൌലേ, വല്ലഭേ, കൌസല്യേ
കല്യാണീ, പായസമിതു പുത്രാർത്ഥം ഗ്രഹിക്ക

 

ഭഗവൻ പ്രാജപത്യ

Malayalam
ഭഗവൻ പ്രാജപത്യ , സ്വഗതമസ്തു തേ
സുഖമരുളുക മമ നൌമി നിൻ പാദം
മംഗലാലയ മഹാഭാഗ ! നിന്നെക്കണ്ടു
സഫലമായെന്നുടെ കണ്ണിണയിന്നു .
 
സുരുചിരകളേബര , തരണിസങ്കാശ !

മാനേലുംമിഴിയാളേ

Malayalam
ഏവം പറഞ്ഞു മുനിമാരൊടു മാമുനീന്ദ്രൻ
താവജ്ജഗാമ നൃപനാശു സുമന്ത്രരോടും
സൌവർണ്ണ ചാപലതികാ ലാസമാനപാണി-
രന്ത:പുരം സപദി പുക്കു ജഗാദ ദാരാന്‍
 
മാനേലുംമിഴിയാളേ , ബാലേ , തേനോലും മൃദുവചനെ , സുതനോ ,
ഹേ ദേവീ കൌസല്യേ , കല്യേ , കാതരനയനേ , കമനീയാംഗീ ,
 
സന്താപം സുതരില്ലാത്തതിനാൽ‍  ചിന്തയിലധികം വളരുകയാലേ
ഇന്ദ്രാദികളടികൂപ്പും നമ്മുടെ സന്തതഗുരുവോടുരചെയ്തിതു ഞാൻ
 
ഗുരുവരുൾചെയ്തതു ഹയമേധത്താൽ‍ സുരരുടെ മോദം ചെയ്യേണമെന്നും

കൈകേയീസുതഭരത

Malayalam

കൈകേയീസുതഭരതകേകയനരേന്ദ്രനൊടു
സാകമിഞ്ജസാശത്രുഘ്നനോടും
പോകനീ വൃദ്ധനാം ഭൂമിപനെകാണ്‍മാന്‍
സുഖമസ്തുതവതനയ സകലജനകരുണ
തരണികുലഭൂഷണരുചിരതരഭാഷണം.
 

Pages