ദശരഥൻ

ദശരഥൻ (പച്ച)

Malayalam

അസ്തു തഥാ രഘുനന്ദന രാമ

Malayalam

അസ്തു തഥാ രഘുനന്ദന രാമ, സ്വസ്തി ഭവതാത്തവ നിസ്തുലവീര
സൗമിത്രേ, നീ രാമനെയനിശം കാമം ശുശ്രൂഷിക്ക സസീതം
ധർമ്മം പ്രാപ്സ്യസി ധർമ്മജ്ഞ ലക്ഷ്മണ
നിർമ്മലമാകും യശസ്സും ലഭിക്കും
ദേവദേവൻ മഹാദേവൻ, വിധിയും ദേവേന്ദ്രനും ദേവതാപസന്മാരും
നിർമ്മലമാകും ബ്രഹ്മമാം തേജസ്സാം ചിന്മയൻ രാമനെ അർച്ചിക്കുന്നല്ലോ?

(സീതയോട്)
മാ കുരു സീതേ, രാമേ, കോപം മാനിനീമൗലേ ജാനകീ ബാലേ
ലോകാപവാദമതില്ലാതെയാക്കുവാൻ നാകാലയനാഥനാകിയ രാമൻ
അഗ്നിപ്രവേശത്തെച്ചെയ്യിച്ചു നിന്നെ സൽകൃതേ ജാനകീ സീതേ സുമതേ!

കുരംഗലോചനാകുലങ്ങള്‍ മോഹിക്കും

Malayalam

ഹാ രാമ മോഹവിവശോസ്മി മഹാന്ധകാരേ
ഹാ പാതിതസ്സപദി കേകയ രാജപുത്ര്യാ
ഹാ കുത്രവാ ചരസിലക്ഷ്മണ ജാനകീഭ്യാം
ഹാ കുത്ര വാ വസതി കാനനമദ്ധ്യേദേശേ

കുരംഗലോചനാകുലങ്ങള്‍ മോഹിക്കും സുമംഗലമായിവിളങ്ങുമാനനേ
കുരംഗനാഭിയാലലങ്കരിച്ചതും ഏണാംകതെന്നില്‍കളംകമെന്നപോല്‍
അനംഗനെപ്പണ്ടുകുരംഗധാരിപോല്‍ തുരഗമോടതിഭയംകരങ്ങളാം
മതഗജാദിസഞ്ചയങ്ങളെയെല്ലാം ശരങ്ങള്‍കൊണ്ടുയുദ്ധരംഗേകൊന്നീടും
ഭുജംഗങ്ങള്‍പോലെഭുജങ്ങളുംമാലാകുലങ്ങളാലേറ്റംവിളങ്ങുംകണ്ഠവും
ഉദരശോഭയുംമണിരശനയുംജലരുഹരുചിരുചിരപാദങ്ങള്‍
തവരഘുവരരുചിരമാന്ദേഹം അരികേകാണ്മാനായ്വരുമേസംഗതി
 

വാരിവാഹസമാനചാരുതമാലതുല്യകളേബരന്‍

Malayalam

വാരിവാഹസമാനചാരുതമാലതുല്യകളേബരന്‍
ഘോരകാനനം പൂക്കുപാറയില്‍പാദചാരണഞ്ചെയ്യുനേനാ
ആതപത്തില്‍നടന്നവന്‍തനുസ്വിന്നമായുലയുന്നിതോ
പാതിതൊബതകെകെയീശഠബുദ്ധിയാലഹമസ്മിഹാ!
വീതഖേദംശിരസ്സില്‍' മൌലിയണപ്പതിന്നഹമോര്‍ക്കയാല്‍
സാധുപാലകരാഘവന്‍ ജടചൂടിയോ ബതമേസൂതന്‍
 

ചൊല്ലാര്‍ന്നൊരുവില്ലാളികള്‍

Malayalam

ഹാഹാകാമിനി ദുര്‍ഗ്ഗണേഗുണനിധീരാമോഗതോവാവനം
ദേഹാര്‍ത്തിംകിമുവച്മിഭാഗ്യരഹിതഃക്രൂരോജ്ഞചൂഢാമണിഃ
രാമന്‍ലക്ഷ്മണനോടുപോമൊരുവിധം പീഢിച്ചുകൊണ്ടെങ്കിലും
രമ്യാസീതയിതെങ്ങിനേ വനതലേ പോകുന്നുചന്ദ്രാനനാ

ഹാഹഹാബലേതവഫലം

Malayalam

ഹാഹഹാബലേതവഫലംകിമിതിനാല്‍
എത്രനാളുണ്ടഹോപുത്രരില്ലായ്കയാ-
ലെത്തീടുമൊരത്തല്‍ കളയുന്നതനയം
ചിത്രമഭിഷേകമതുചെയ്യിച്ചു കാണ്‍മിതിനു
ചിത്തമതുവെയ്ക്കെടോമത്തഗജഗമനേ
നിങ്ങളെല്ലാര്‍ക്കുമീവനിംഗിതമറിഞ്ഞുടന്‍
മംഗലാകരന്‍ കരുണാപാംഗശീലന്‍
തുംഗരിപുസംഘഹരനംഗജമനോഹരന്‍
തുംഗബലധൈര്യവാന്‍ പങ്കജമുഖന്‍
പുണ്ഡരീകാക്ഷനെ വനത്തിലാക്കീടുവന്‍
കണ്ടവര്‍ മനസ്സിലും ഇണ്ടല്‍ പെരുകും
രണ്ടുവരമുണ്ടതിനുവേണ്ടുവതുകേള്‍ക്കെടോ
കുണ്ഠതയതെന്നിനിനവുണ്ടുതരുവന്‍
കൈകേയിരാമനെ വനത്തിലാക്കീടുവാന്‍
അയ്യോ നിനയ്ക്കൊല്ല കൈതൊഴുതീടാം

തന്നീടുവെനിന്നുതവഞാന്‍ ചൊല്ലീടുകില്‍

Malayalam

തന്നീടുവെനിന്നുതവഞാന്‍ ചൊല്ലീടുകില്‍ നിന്മനോരഥമഖിലവും
മന്നില്‍ മധുവാണികള്‍തൊഴും അന്നനടവെന്നൊരുമനോജ്ഞഗമനേ
 

സ്വാന്തമതിലെന്തുമധുരേ ചിന്തിച്ചുഹന്ത!

Malayalam

സ്വാന്തമതിലെന്തുമധുരേ ചിന്തിച്ചുഹന്ത! കുപിതാസിനീയും
ചിന്തിതമശേഷമധുനാചൊല്‍ മമപന്തണിപയോഗധരേനീ

എന്തുതവകോപമധുനാചൊല്‍കമമ

Malayalam

ഇത്ഥന്തമ്മില്‍ പറഞ്ഞങ്ങലറിമുറവിളിച്ചിട്ടിരിക്കും ദശായാം
ചിത്താമോദേനരാജാജരഠനവള്‍ഗൃഹേചെന്നു പൂത്തുതടാനീം
ബദ്ധപ്പെട്ടങ്ങുകാണാഞ്ഞുടനുദിതമഹാതാപഭാരേണവേഗം
ഗത്വാകോപാലയത്തില്‍ പ്രിയതമയെയവന്‍ കണ്ടു ബാഷ്പേണചൊന്നാന്‍

എന്തുതവകോപമധുനാചൊല്‍കമമ ചന്തമിയലുന്നവദനേ
ബന്ധുരശശാംകസമമാന്നിന്‍റെ മുഖം എന്തധികമരുണമാവാന്‍
ഹന്തപൊടി തന്നിലിവിടെയെന്തുഘന കുന്തളമഴിച്ചുപിരള്‍വാന്‍
രാമനഭിഷേകമിപ്പോള്‍ ചെയ്വതിന്നു നാമവിടെയാശുപോകാ
മാമുനികള്‍ വന്നുസകലാം  കോപ്പുകളും താമസമില്ലാതെകൂട്ടി
കാമിനിജവേനവരിക എഴുന്നേറ്റുകോമളസരോജനയനേ
 

എങ്കിലിനി നിങ്ങള്‍ മുനിപുംഗവനെ

Malayalam

എങ്കിലിനി നിങ്ങള്‍ മുനിപുംഗവനെ വേഗാല്‍
മംഗലതപോനിധിവസിഷ്ഠനെവരുത്തു
അംഗകുരുവംഗഗകലിംഗനൃപരീനാം
അംഗവരചാരരെയയയ്ക്കവിരവോടെ
 

Pages