ദശരഥൻ

ദശരഥൻ (പച്ച)

Malayalam

കേകയനരാധിപന്‍

Malayalam

കേകയനരാധിപന്‍ വൈരികരികേസരീ
സാകമതിമോദേനസാധു വാഴുന്നൊ
സാകമവിടെത്താതനൊടുമേവാതെനീ
സാകേതമതില്‍ വരുവതിനുവദകാരണം
വദവദമഹാമതേ, കേകയമഹീപതേ
 

പുത്രരില്ലായ്കയാലത്തൽ

Malayalam
പുത്രരില്ലായ്കയാലത്തൽ‍ മമ മാനസേ
എത്തുന്നതിന്നു ഞാനോർത്തേനീവണ്ണം  
അശ്വമേധംകൊണ്ടു ദേവകളെയിനി നാം
നിശ്ചയം പ്രീതരായിച്ചെയ്തീടേണമല്ലോ    
ഇത്ഥമഹമെന്മനസി കരുതിനേന്‍ താപസ 
തത്വമറിയുന്ന നീ അരുളീടുക കാര്യം 

മുനിവര തപോനിധേ

Malayalam
മനുകുലമഹിപന്മാരാണ്ടെഴും രാജധാന്യാം
കനിവൊടു ധരണീം താം രക്ഷചെയ്താളുമപ്പോള്‍
നരവരനജനാകും ഭൂമിപന്‍തന്‍റെ സൂനുര്‍
ദ്ദശരധനരപാലന്‍ താം വസിഷ്ഠം ബഭാഷേ
 
മുനിവര തപോനിധേ , മഹിതചരിത
സരസിജഭവാത്മജ , മല്‍ഗുരോ , സാദരം
വിരവിലടിയനുടെ വാക്കു നീ കേൾക്ക  

 

രാജീവദളലോചന രാമ

Malayalam
അഥ ദശരഥപുത്രാഃ ക്രീഡയന്തശ്ചരന്തഃ
പിതൃഹൃദിപരിതോഷം വര്‍ദ്ധയന്തോ നിതാന്തം
അധിഗതവരവിദ്യാഃ സ്വൈരമായ്‌ വാഴുമപ്പോള്‍
ദശരഥനൃപനേവം താന്‍ സുതാനാബഭാഷേ
 
പല്ലവി
രാജീവദളലോചന രാമ
കോമള രാജേന്ദോ രഘുപുംഗവ
 
അനുപല്ലവി
വന്നീടുകെന്റെ അരികില്‍ ഇന്നു നീ
എങ്ങുചെന്നുവരുന്നു ചൊല്ലുക
 

Pages