ലങ്കാലക്ഷ്മി

ലങ്കാലക്ഷ്മി (കരി)

Malayalam

ലങ്കാനായക, നിന്നുടെ കിങ്കരീ

Malayalam
ലങ്കാനായക, നിന്നുടെ കിങ്കരീ ഞാനുള്ളപ്പോൾ
ശങ്ക മനസ്സിലേതുമേ നിങ്കലുണ്ടാകവേണ്ട;
മങ്കമാർമണിയാം ഞാനിഹ ലങ്കയിൽ വാണീടുമ്പോൾ
പങ്കേരുഹഭവകല്പന ലഘിച്ചൊരുവൻ വരുമോ?
വൈകാതെ ഭവാനിന്നു പോകവേണ്ടൊരുദിക്കിൽ
ആകുലമിതുകൊണ്ടു മാ കുരു മാനസേ നീ.
 
ആശരാധിപനാകും നിന്റെ ആശയുടയ ഫലം
ആശു സാധിക്കുമേതും സംശയം വേണ്ട.

 
തിരശ്ശീല

വിത്തനാഥനിവിടെ

Malayalam
ലങ്കാനാഥേ തദനു ച മുനീന്ദ്രേണ ഗന്തും പ്രവൃത്തേ
ലങ്കാരക്ഷാകരണവിധയേ കൽപ്പിതാ വിശ്വധാത്രാ
ലങ്കാലക്ഷ്മീ രുചിരരജനീചാരിണീ ഗാത്രവസ്ത്രാ-
ലങ്കാരാദ്യാ വിവധമിതി സാ ചിന്തയാമാസ ചിത്തേ

 
വിത്തനാഥനിവിടെ വസിച്ചനാ-
ളെത്രയുമുണ്ടെനിക്കു സുഖമഹോ!
ഇത്രസൗന്ദര്യമുള്ളോരു നാരിമാ-
രിത്രിലോകത്തിലില്ലെന്നു നിർണ്ണയം
ഇപ്പോഴത്തെ സ്വരൂപം നിനയ്ക്കിലോ
ഇപ്രകാരമൊരുത്തിയുമില്ലഹോ
ദുർഭഗമാരാം രാക്ഷസസ്ത്രീകളോ-
ടെപ്പോഴുമുള്ള സംസർഗ്ഗകാരണം

സ്വസ്തി ഭവതു തവ

Malayalam
സ്വസ്തി ഭവതു തവ മര്‍ക്കടവീര
നിസ്‌തുല വിക്രമ മല്‌ക്കലി മോചന
 
(പ്രവിശ ജവേന പുരീമിമാംപ്രതി
പ്രവിശ ജവേന പുരീം)
 
വിധിശാപാലഹമിഹ വാഴുന്നു
അതിനാല്‍ മോചനം തവ കരഹതിയാല്‍
 
പോകുന്നേനഹം ലങ്കാലക്ഷ്‌മി
സുഖമായ്‌ പോയ്‌ നീ കാണ്‍ക സീതയെ

ആരിവിടെ വന്നതാരെടാ മൂഢാ

Malayalam
സീതാമന്വേഷണംചെയ്‌വതിനതിതരസാ ലങ്കയില്‍ പുക്കശേഷം
ലങ്കാ സാ കാമരൂപാ കപിവരനികടം പ്രാപ്യ ഘോരാട്ടഹാസൈഃ
ആരക്താവൃത്തനേത്രാ ഘനതരരദനാ രാവണസ്യാജ്ഞയാലേ
രക്ഷാം കര്‍ത്തും പുരസ്യ ഭ്രുകുടിതകലുഷം തം ഹനൂമന്തമൂചേ
 
ആരിവിടെ വന്നതാരെടാ മൂഢാ
ആരിവിടെ വന്നതാരെടാ
 
രാവണവചസാ പാലിതുമിഹ ഞാന്‍
കേവലമിവിടെ മൃതിയേഗതനായ്‌