ലളിത

ലളിത (സ്ത്രീ)

Malayalam

ഈ വനത്തിലനേകം നാളുണ്ടു

Malayalam
ഈ വനത്തിലനേകം നാളുണ്ടു ഞാൻ വസിച്ചീടുന്നു
കേവലം വരഭാവേനം വരനായി നീ മരുവാനായ്
രാകേന്ദുവദന നിന്നെയകമഴിഞ്ഞു കാൺകയാൽ
മോഹന, തെളിഞ്ഞു ഹൃദയം നളിനാക്ഷ രണദക്ഷ!
മല്ലികവളർകോദണ്ഡന്നല്ലലണയിക്കും മേനി-
യല്ലോ നിന്നുടൽ രാജൻ ധൃതകാണ്ഡ സുകോദണ്ഡ!
മാരശരബാധയേതുമൊരുനേരവും സഹിയാ
വരനാകണമിപ്പോൾ നീ നൃപജാതം തൊഴും‌പാദ!

രഘുവീര പാഹിമാം

Malayalam
ദശരഥനരപാലൻതോഴനാം ഗൃ‌ദ്‌ധ്രരാജൻ
ദശരഥസുതനാകും രാമനെക്കൊണ്ടുപോയി
നിശിചരലലനാ സാ രാവസ്യാനുജാതാ
സുരുചിരനിജവേഷാ രാമമേവം ജഗാദ
 
രഘുവീര പാഹിമാം സ്മരദൂനാമേനാം
രഘുവീര പാഹി പാഹി മാം
 
മീനകേതനസമാന നിന്നെയിഹ കണ്ടതിനാൽ
നയനം സഫലമായ് മേ നരവീരവരഘോര!
 

 

സുകുമാര നന്ദകുമാര വരിക അരികിൽ നീ മോദാൽ

Malayalam
സുകുമാര! നന്ദകുമാര!
വരിക അരികിൽ നീ മോദാൽ
 
കൊണ്ടൽനിര കൊതികോലും
കോമളമാം തവ മേനി
കണ്ടിടുന്ന ജനങ്ങടെ
കണ്ണുകളല്ലൊ സഫലം
 
കണ്ണുനീർ കൊണ്ടു വദനം
കലുഷമാവാനെന്തു മൂലം
തൂർണ്ണം ഹിമജലംകൊണ്ടു
പൂർണ്ണമാമംബുജം പോലെ
 
പൈതലെ! നിനക്കു പാരം
പൈദാഹമുണ്ടെന്നാകിലോ
പ്രീതിയോടെന്മുലകളെ-
താത! പാനം ചെയ്താലും
 
പല്ലവമൃദുലമാകും പാദം
പാണികൊണ്ടെടുത്തു

നന്ദനിലയമതാ കാണുന്നു

Malayalam
നന്ദനിലയമതാ കാണുന്നു പശു-
വൃന്ദവുമൊരു ദിശി വിലസുന്നു ദധി-
(ദധി)വിന്ദു പരിമളവും ഇളകുന്നു ഇനി-
മന്ദമെന്നിയെ കടന്നീടുന്നേൻ
അരവിന്ദനയനനിഹപോൽ വാഴുന്നു
 

അമ്പാടി ഗുണം വർണ്ണിച്ചീടുവാൻ

Malayalam
കന്നൽക്കണ്ണികൾ മൗലിരത്ന കലികാരൂപം ധരിച്ചാദരാൽ
പൊന്നിൻ മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാൾ
പിന്നെച്ചെന്നവൾ ഗോകുലേ കുളിർമുലക്കുന്നിന്നുമീതെ ചിരം
മിന്നും ചന്ദ്രികപോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാൾ
 
അമ്പാടി ഗുണം വർണ്ണിച്ചീടുവാൻ
വമ്പനല്ല ഫണിരാജനും
 
ഏഴുനിലമണി ഗൃഹം അതിരുചിരം രുചി-
തഴുകിന തളിമവുമിഹ മധുരം ജല-
മൊഴുകിന പൂങ്കാവതി ശിശിരം പരം
ഊഴിയിങ്കലെതിരില്ലിതിന്നൊരഴൽ
ഈഷലില്ല കഴൽ തൊഴും അമര പുരം
 

പ്രാണനാഥൻ നീയെന്നല്ലോ

Malayalam
പ്രാണനാഥൻ നീയെന്നല്ലോ ഞാനിങ്ങു കരുതിവന്നു
ത്രാണംചെയ്തീടേണമെന്നെ കൈവെടിഞ്ഞീടൊല്ല
 
ഏണാങ്കസമവദന, ഇന്നു നിൻ വിരഹമെന്നാൽ
നൂനം സഹിക്കാവതല്ല നാളീകായതാക്ഷ!

മാനുഷനാരിയുമല്ല ദാനവിയുമല്ലഹോ

Malayalam
മാനുഷനാരിയുമല്ല, ദാനവിയുമല്ലഹോ ഞാൻ!
വാനവർകുലത്തിലൊരു മാനിനി ഞാനല്ലൊ
 
സൂനബാണശരമേറ്റു കേണുഴന്നീടുന്നൊരെങ്കിൽ
കാണിനേരം വൈകാതെ നീ കാമകേളിചെയ്ക

വൃത്രവൈരിനന്ദനാ കേൾ

Malayalam
വൃത്രവൈരിനന്ദനാ, കേൾ വിശ്രുതപരാക്രമാ, നീ
സത്രാശനകുലമണേ, സാമോദം മേ വാചം
അത്ര നിന്നെ കാൺകയാലേ ആനന്ദം മേ വളരുന്നു
ഭർത്തൃഭാഗ്യമിന്നു മമ വന്നിതഹോ ദൈവാൽ

Pages