ലളിത

ലളിത (സ്ത്രീ)

Malayalam

കാന്തനെനിക്കു നീയെന്നല്ലൊ

Malayalam
കാന്തനെനിക്കു നീയെന്നല്ലൊ ഞാൻ
സ്വാന്തേ ചിന്തിച്ചിവിടെ വന്നു മോദേന
എന്തുപറകിൽ പോകവല്ലേ ധന്യകാന്ത
നിന്നാണെയിവിടെ നിന്നു

രാമന്നരികിൽ പോയിവന്നു

Malayalam
സൗമിത്രി ചൊന്ന മൊഴികേട്ടു നിശാചരീ സാ
രാമന്തികം സപദി പുക്കു ജഗാദ വൃത്തം
രാമേക്ഷണാ നിഗദിതാ രഘുപുംഗവേന
തം മാഗധേന്ദ്രതനയാതനയം ബഭാഷേ
 
രാമന്നരികിൽ പോയിവന്നു ഞാനയേ
രാമനരുളിയിങ്ങു വരുവാനായി
 
രാജീവയതേക്ഷണ, നീയെന്നെയിന്നു
രാജൻ, കൈവെടിയാതെ പരിപാഹി

 

കാനനത്തിൽ വാണീടുന്ന

Malayalam
കാനനത്തിൽ വാണീടുന്ന മുനിനാരിയല്ലാ
വാനവർനാരിയുമല്ല നാഗിയുമല്ല
മാനുഷജാതിയിലൊരു മാനിനിയല്ലോ ഞാൻ
കാനനേ വന്നു നിങ്ങളെ കാണ്മാനായിത്തന്നെ

രാഘവസഹോദര കേൾ

Malayalam
രാമൻ പറഞ്ഞ മൊഴി കേട്ടു നിശാചരീ സാ
സൗമിത്രിതന്റെ സവിധേ നടകൊണ്ടു വേഗാൽ
കാമാതുരാ മധുരകോമളവാക്കിനാലേ
കാമം സ്തുതിച്ചു തരസാ തമുവാച ധീരം
 
രാഘവസഹോദര കേൾ രാഘവന്നരികിൽ നിന്നു
രാഗമൊടു നിന്നെയിഹ കാണ്മാനായി വന്നേൻ
 
ദാശരഥി ചൊല്ലി നിന്നെയാശു വന്നു കാണ്മാൻ
ആശയെനിക്കുള്ളിലതു സാധിപ്പാനായ്‌ക്കൊണ്ടു

 

Pages