നരാശകീടാ വാടാ നരാശകീടാ
Malayalam
തതോ മഹാത്മാ രഘുവീരസോദര--
സ്തീര്‍ത്വാ നദീന്താ ലവണം മഹാസുരം
ധൃത്വാ ശരാസം സഹസൈവ കോപാ-
ദ്യുദ്ധായ ബദ്ധാദരമാജുഹാവ
നരാശകീടാ വാടാ നരാശകീടാ
നരാശകീടാ വാടാ രണഭുവി
നരാശനം തേ നിരാശയാകും
ദുരാശ നിന്നുടെ വിനാശകാലം
നിശാചരാധമ വന്നിതു നൂനം
ചണ്ടശിലീമുഖ മണ്ഡലമധുനാ
കുണ്ഠപരാക്രമ നിന്നുടെ കണ്ഠം
ഖണ്ഡിതമാക്കീടുമരനിമിഷേന
ശൌണ്ഡതയോടിഹ വന്നീടുക നീ