ശത്രുഘ്നൻ

ശത്രുഘ്നൻ (പച്ച)

Malayalam

ഇപ്പോളതിൽ പരമൊരു

Malayalam
ഇപ്പോളതിൽ പരമൊരു സന്തോഷം സ്വൽപ്പവുമില്ല നമുക്കു ഭവിപ്പാൻ
മൽപൂർവ്വജനാകുന്ന ഭവാനുടെ കൽപ്പനപോലെ സമസ്തം ചെയ്യാം
അത്ഭുതവിക്രമാ! വന്ദേ താവക തൃപ്പാദതാരധുനാ

പൊയ്യല്ലേ ഏവം ചെയ്യല്ലേ

Malayalam
പൊയ്യല്ലേ ഏവം ചെയ്യല്ലേ
അയ്യോ! ഇതിലൊന്നും ചെയ്‌വാ-
നിയ്യുള്ളോനാളല്ലേ തെല്ലും
 
തീയിലെങ്കിലായതിങ്കലഹമപി
മെയ്യൊഴിപ്പനീയ്യലെന്ന വിധമിഹ
ജ്യേഷ്ഠ! മേ വാക്യം കേട്ടാലും

ചിന്തനം കൂടാതെ നീ സൈന്ധവമിതുതന്നെ

Malayalam
ചിന്തനം കൂടാതെ നീ സൈന്ധവമിതുതന്നെ
ബന്ധിപ്പതിനുമെന്തെടാ
 
മന്ദമതേ നിന്നേയും ബന്ധിച്ചു കൊണ്ടുപോകും
വന്ദനീയജന നിന്ദനമിതു തവ-
യോഗ്യമല്ല ബാല -ചപലശീല 
 
ആരെടാ വാജിയെപ്പിടിച്ചുകൊണ്ടുപോകുന്നതാരെടാ

നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം

Malayalam
ഇത്ഥം നിയൂജ്യ ലവമത്ര കുശേ പ്രയാതേ
ലീലാവിനോദഹൃദയേ വിപിനം തദാനീം
ബാലം സ കോമളതനും ശരചാപപാണിം
രാമാനുജസ്തദനു തത്ര വാചോ ബഭാഷേ

 

 
നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം
  
വില്ലാളികുലമെല്ലാം വല്ലാതെഭീതിയോടെ 
കല്യനായ നൃപവര്യപാദയുഗപല്ലവം തൊഴുന്നു
 
ഹേളയിന്നു -തവ തു കിന്നു- സപദി നന്നു    
നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം

 

ആശരകുലാന്തക ഭവാന്‍ തന്നുടയ

Malayalam
ഹത്വാ തം ലവണാസുരം സുമഥുരാം കൃത്വാ പുരീം തദ്വനം 
സോമാത്യാനവനേ നിയുജ്യ ബലിനോ വല്‍മീകജാതാശ്രമേ
പീത്വാ രാമകഥാമൃതം കുശലവോദ്ഗീതം ശ്രുതിഭ്യാംയയൌ
ഗത്വാ തം രഘുപാലിതം പുരമഥോ നത്വാബ്രവീദഗ്രജം
 
 
ആശരകുലാന്തക ഭവാന്‍ തന്നുടയ
ആശയമതിന്നു സഫലം
 
ജന്മഖലനായ ദ്വിതിജന്‍ കര്‍മ്മകടു
ദുര്‍മ്മതി ഗമിച്ചു നിധനം 
 
സന്മുനികളിന്നു ബഹുസൌഖ്യമൊടുചെര്‍ന്നു
നിജ ധര്‍മ്മമൊടു മേവുന്നു 
നിര്‍മ്മല തവാജ്ഞയാ

 

യുദ്ധത്തിനെന്നൊടു ശ്രദ്ധിച്ചു

Malayalam
യുദ്ധത്തിനെന്നൊടു ശ്രദ്ധിച്ചു നില്‍ക്കയാല്‍ 
ബന്ധമില്ലാത്ത നിന്‍കഥനം വ്യര്‍ത്ഥമാം
 
നിര്‍ദ്ദഗ്ദ്ധമായിടും നിന്നുടെ കായവും
സിദ്ധിച്ചു പാപഫലമിന്നു രാക്ഷസ

നല്ലതിനല്ലെടാ ചൊല്ലുന്നു ദുര്‍മ്മതേ

Malayalam
നല്ലതിനല്ലെടാ ചൊല്ലുന്നു ദുര്‍മ്മതേ
മാര്‍ഗ്ഗണജാലമനര്‍ഗ്ഗളമേല്‍ക്കുമ്പോള്‍
 
മാർഗ്ഗവുമില്ലെടാ നിര്‍ഗ്ഗമിച്ചീടുവാന്‍
സ്വര്‍ഗ്ഗതനെങ്കിലും ദുര്‍ഗ്ഗതനായിടും
 
നിര്‍ഗ്ഗതലോചനനാകുമേടാ കേള്‍

Pages