സമ്പാതി

സമ്പാതി (പക്ഷി)

Malayalam

കപിരാജസുത വീര

Malayalam
ഭല്ലൂകാധീശനേവം പറവതു തരസാ കേട്ടു സമ്പാതിയപ്പോള്‍
ചൊല്ലേറും സോദരനായ്‌ തിലമൊടു ജലവും നല്‍കിനാനാത്തശോകം
കല്യാണം കോലുമേറ്റം വളര്‍നിജ ചിറകും മുന്‍പിലെപ്പോലെയുണ്ടാ
യുള്ളില്‍ സന്തോഷമോടും ചിറകൊലിയെഴവേ പൊങ്ങിനാന്‍ ഗൃദ്‌ധ്രരാജന്‍

ഉപരിചുഴലവുന്താന്‍ നോക്കി ദൃഷ്‌ട്വാഥ സീതാം
സപദി ധരണതന്നില്‍ വന്നിരുന്നമ്പിനോടെ
കപികളുടയചിത്തേ തോഷമേറീടുവാനായ്‌
കപിവരയുവഭൂപം ചൊല്ലിനാന്‍ ഗൃദ്‌ധ്രരാജന്‍

ചൊല്ലുക കപിവീരരേ മത്സോദരന്‍

Malayalam
ഇത്ഥം ചൊല്ലീട്ടു വേഗാല്‍ കപിവരനിവഹം ദര്‍ഭയില്‍ വീണശേഷം
ഗൃദ്‌ധ്രന്‍ സമ്പാതിയപ്പോള്‍ വിരവിനൊടരികേ വന്നുടന്‍ വാനരാണാം
വൃദ്ധന്‍ ഭ്രാതുര്‍വ്വധം കേട്ടതിതരചകിതന്‍ സാശ്രുപാതം കപീന്ദ്രാന്‍
അദ്ധാ ചൊന്നാനിവണ്ണം ചരിതമതറിവാന്‍ സാഭിലാഷം സമോഹം
 
ചൊല്ലുക കപിവീരരേ മത്സോദരന്‍ തന്റെ വാര്‍ത്ത
വല്ലാതേവം കേട്ടതിനാലല്ലല്‍ പാരം മേ
 
നല്ലവീരന്‍ ജടായുസ്സും ഞാനുംകൂടി മുന്നം മേലില്‍
മെല്ലെപ്പൊങ്ങി പറന്നനാള്‍ മിത്രകിരണത്താല്‍