സഹദേവൻ

സഹദേവൻ (പച്ച)

Malayalam

നിരുപമനയനിഷ്ഠനാം ജ്യേഷ്ഠപാദന്റെ

Malayalam
നിരുപമനയനിഷ്ഠനാം ജ്യേഷ്ഠപാദന്റെ
തിരുവരുളാദരിക്ക നാം
വരധർമ്മം നരോപാധിധരിക്കയാൽ ധർമ്മഭൂവെ-
ന്നുരപൊങ്ങുമീ മഹാത്മാവുരചെയ്യില്ലനുചിതം
മഹിതശമാദി കണ്ടഹോ! ശ്രീഭഗവാനും
ബഹുമാനിക്കുന്നീദ്ദിവ്യനെ
അഹിതർ ചെയ്യും ചതികളിവ ബാധിക്കാതവണ്ണം
വിഹിതമാം കർത്തവ്യമിസ്സഹജാതൻ വിധിച്ചീടും

നാരികളെക്കൊലച്ചെയ്ക യോഗ്യമല്ലെന്നോർത്തു

Malayalam
നാരികളെക്കൊലച്ചെയ്ക യോഗ്യമല്ലെന്നോർത്തു
നാസികയും കുചങ്ങളുമാശു ഞാനറുത്തു
നല്ലൊരു കലഹത്തിന്നു കാലവുമടുത്തു
അരനാഴികയ്ക്കകത്തു

പൂർവ്വജന്മാരേ മനസി മാ കുരുത ശോകം

Malayalam
പൂർവ്വജന്മാരേ മനസി മാ കുരുത ശോകം
പൂരുകുലേന്ദ്രന്മാരേ ഞാൻ ചെയ്തോരവിവേകം
പോരിന്നു വരും സൈന്യകോലാഹലേന സാകം
പൂരുഷാദലോകം

രാക്ഷസീ നില്ലു നില്ലെടീ

Malayalam
ധനുസ്സമാദായ ധനഞ്ജയാനുജഃ
സ സിംഹികാ നിഷ്ഠുരസിംഹഭാഷിണിം
നിശാചരീന്താം നിശിതൈശ്ശിലീമുഖൈ-
ർന്നിവാരയന്നാഹ നൃസിംഹ വിക്രമഃ
 
രാക്ഷസീ നില്ലു നില്ലെടീ എടീ എടീ എടീ രാക്ഷസീ
രാക്ഷസദയിതേ കാംക്ഷിതപിശിതേ
രൂക്ഷതരം മമ കൗക്ഷേയകമിതു
വക്ഷസി പതതി പുരാ തേ