ബാലിതനയാംഗദ മാരുതേ
Malayalam
അനന്തരം ബാലിസഹോദരോസൗ
മനസ്സില്‍ മോദത്തൊടുമംഗദാദ്യാന്‍
മനോജവാന്‍ മാരുതതുല്യവേഗാൻ
ജഗാദ സുഗ്രീവനുദാര വീര്യന്‍
ബാലിതനയാംഗദ മാരുതേ ഹനൂമന്‍
ഭല്ലൂകാധീശ ജാബവന്‍ ശ്രൃണുത മേ വാക്കുകള്‍
ജാനകിയെ നിങ്ങള്‍ പോയി തെക്കെ ദിക്കിലെല്ലാം
മാനസം തെളിഞ്ഞു പാരം അന്വേഷിച്ചു വരേണം
നിങ്ങള്‍ പോകുന്നേടത്തുതന്നെക്കാണാം വൈദേഹിയെ
അങ്ങു പോക വൈകിടാതെ അംഗദനോടും നിങ്ങള്‍