താരേ, താരേശവദനേ ചാരുതരാംഗി
ശ്രീരാമനവമരുൾചെയ്തതു കേട്ടശേഷം
വീരസ്സമേത്യ നിജഗേഹമുടൻ കപീന്ദ്രൻ;
താരാധിപോപമമുഖീം തരുണീം മനോജ്ഞാം
താരാമുവാച മൃദുലസ്മിതശോഭിവക്ത്രാം.
പദം
താരേ, താരേശവദനേ ചാരുതരാംഗി, വല്ലഭേ!
നീരജദളായതാക്ഷി, നാരീരത്നമേ!
ശ്രീരാമനരുളി നിങ്ങൾ നാരിമാരെല്ലാരുംകൂടെ
നാരീമൗലി സീതയോടയോദ്ധ്യയിൽ പോവാൻ
വൈകാതെയതിന്നായ് നിങ്ങളെല്ലാപേരുംകൂടെ
പോകവേണം സാകേതത്തിൽ സീതയാ സാകം