പാണ്ഡവന്മാർ

Malayalam

രംഗം അഞ്ച്

Malayalam

ഭീമന്‍ അമ്മയെയും സഹോദരന്മാരേയും പേരാലിന്‍റെ ചുവട്ടില്‍ വിശ്രമിക്കാന്‍ വിട്ടതിനുശേഷം സരസ്സില്‍ പോയി താമരയിലയില്‍ വെള്ളവുമായി തിരിച്ചെത്തുന്നു. ആല്‍ച്ചുവട്ടില്‍ തളര്‍ന്നുറങ്ങുന്ന സഹോദരന്മാരെക്കണ്ട് ദു:ഖവും കൌരവരോട് കോപവും വന്നു നടത്തുന്ന ആത്മഗതമാണ് ഈ രംഗം.

പുറപ്പാട്

Malayalam

തസ്യാത്മജ: പഞ്ച യുധിഷ്ഠിരാദ്യാ:
പ്രസ്വാ സമം ഹസ്തിനമദ്ധ്യവാത്സു: ബാല്യാത്
പ്രഭൃത്യാത്തഗുണേഷു തേഷു
പ്രദ്വേഷവന്ത: കില ധാര്‍ത്തരാഷ്ട്രാ:

സോമവംശതിലകന്മാര്‍ ശോഭയോടു നിത്യം
 കോമളരൂപന്മാരാമശീലവാന്മാര്‍
 പാകവൈരിതുല്യന്മാരാം പാണ്ഡുനന്ദനന്മാര്‍
 ലോകരഞ്ജനശീലന്മാര്‍ ലോകപാലന്മാര്‍
 കേളിയുള്ള ഗംഗാസുതലാളിതന്മാരായി
 നാളീകനാഭങ്കല്‍ ഭക്തി നന്നാകവേ
 നാഗകേതനനു വൈരം നാളില്‍ നാളില്‍ വളരവേ
 നാഗപുരംതന്നിലവര്‍ നന്മയില്‍ വിളങ്ങി.

പുറപ്പാട്

Malayalam

പ്രാപ്തും പാശുപതാസ്ത്രമീശകൃപയാ യാതേര്‍ജ്ജുനേ ധര്‍മ്മഭൂഃ
ശ്രൃണ്വന്‍ പുണ്യകഥാശ്ച കര്‍ണ്ണമധുരാസ്സത്ഭിഃ സദാ വര്‍ണ്ണിതാഃ
ഘോരാരാതിവിഹിംസനോദ്യതമനാഃകോദണ്ഡവാന്‍കാനനേ
രേമേ രാമ ഇവാഭിരാമചരിതഃ പത്ന്യാസമം സാനുജഃ

ചന്ദ്രവംശ ജലനിധി ചാരുരത്നങ്ങളാം
ചന്ദ്രികാവിശദസഹജോരുകീര്‍ത്തിയുള്ളോര്‍
ചിന്തപെയ്യുന്നവരുടെ ചീര്‍ത്ത പാപജാലം
ചന്തമോടകറ്റുവോര്‍ കീര്‍ത്തികൊണ്ടു നിത്യം
ദുര്‍മ്മദനാം ദുര്യോധനദുര്‍ന്ന്യായേന കാട്ടില്‍
ധര്‍മ്മസുതാദികള്‍ മുനിധര്‍മ്മമാചരിച്ചു
ഇന്ദുമൌലി സേവചെയ്യാനിന്ദ്രജന്‍ പോയപ്പോള്‍
മന്ദതയകന്നു തീര്‍ത്ഥവൃന്ദാടനം ചെയ്തു

തിരശ്ശീല