പുറപ്പാട്

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

തസ്യാത്മജ: പഞ്ച യുധിഷ്ഠിരാദ്യാ:
പ്രസ്വാ സമം ഹസ്തിനമദ്ധ്യവാത്സു: ബാല്യാത്
പ്രഭൃത്യാത്തഗുണേഷു തേഷു
പ്രദ്വേഷവന്ത: കില ധാര്‍ത്തരാഷ്ട്രാ:

സോമവംശതിലകന്മാര്‍ ശോഭയോടു നിത്യം
 കോമളരൂപന്മാരാമശീലവാന്മാര്‍
 പാകവൈരിതുല്യന്മാരാം പാണ്ഡുനന്ദനന്മാര്‍
 ലോകരഞ്ജനശീലന്മാര്‍ ലോകപാലന്മാര്‍
 കേളിയുള്ള ഗംഗാസുതലാളിതന്മാരായി
 നാളീകനാഭങ്കല്‍ ഭക്തി നന്നാകവേ
 നാഗകേതനനു വൈരം നാളില്‍ നാളില്‍ വളരവേ
 നാഗപുരംതന്നിലവര്‍ നന്മയില്‍ വിളങ്ങി.

അർത്ഥം: 

പാണ്ഡവര്‍ അമ്മയോടുകൂടി ഹസ്തിനപുരിയില്‍ വസിച്ചുവന്നു. ഗുണവാന്മാരായ ഇവരോട് കുട്ടിക്കാലം മുതല്‍ക്ക് തന്നെ ദുര്യോധനാദികള്‍ വിദ്വേഷം പുലര്‍ത്തിപോന്നു.

ചന്ദ്രവംശതിലകന്മാരും സുന്ദരന്മാരും, സുശീലന്മാരും, ഇന്ദ്രതുല്യരും, ജനങ്ങളെ സന്തോഷിപ്പിക്കുന്നവരും, ലോകം പാലിക്കാന്‍ കെല്‍പ്പുളവരും, ആയിട്ടുള്ള പാണ്ഡുനന്ദനന്മാര്‍ ഭിഷ്മലാളനയേറ്റുകൊണ്ടും, ക്യഷ്ണനില്‍ഭക്തിയോടും, ദുര്യോധനനില്‍ അനുദിനം വൈരം വര്‍ദ്ധിപ്പിച്ചുകൊണ്ടും, ഹസ്തിനപുരത്തില്‍ വിളങ്ങി.