മാതലി

ഇന്ദ്രന്റെ സാരഥി

Malayalam

വിജയ തേ ബാഹു

Malayalam

അമർത്ത്യവര്യസാരഥിർമരുത്വതോക്തമാസ്ഥയാ
സമസ്തനീതിഭാജനം സമേത്യ സവ്യസാചിനം
തമാത്തശസ്തലസ്തകാദുതിത്വരാസ്ത്രസഞ്ചയൈർ-
നികൃത്ത ശത്രുമസ്തകം സ വക്തുമാദദേ വചഃ   

പല്ലവി:
വിജയ, തേ ബാഹുവിക്രമം വിജയതേ

ഭവദീയനിയോഗം

Malayalam

ചരണം 1:
ഭവദീയനിയോഗം ഞാനവതീര്യ ഭുവി പാർത്ഥ-
സവിധേ ചെന്നു ചൊല്ലീടാം തവ വാഞ്ഛിതങ്ങളെല്ലാം
[[ വിടകൊള്ളാമടിയനും വിജയസമീപേ ]]

രംഗം ഒന്ന്

Malayalam

അർജ്ജുനൻ ശിവനിൽ നിന്നും പാശുപതാസ്ത്രം വരമായി വാങ്ങിയ വാർത്ത അറിഞ്ഞ ദേവേന്ദ്രൻ തന്റെ പുത്രനായ അർജ്ജുനനെ കാണാൻ ആഗ്രഹിച്ചു. വലിയ ചില ദേവകാര്യങ്ങൾ പാർത്ഥന്റെ ബലവീര്യം കൊൺറ്റ് സാധിക്കേണ്ടതായി ഉണ്ട് എന്നും ഇന്ദ്രൻ ഓർത്തു. കൈലാസപാർശ്വത്തിൽ വാഴുന്ന അർജ്ജുനനെ കൂട്ടിക്കൊണ്ടുവരാനായി ദേവേന്ദ്രൻ തന്റെ സാരഥിയായ മാതലിയ്ക്കു കൽപ്പന നൽകുന്നതും. ഇന്ദ്രകൽപ്പനയനുസരിച്ച് മാതലി അർജ്ജുനനെ കൂട്ടിക്കൊണ്ടുവരുവാൻ ഇന്ദ്രന്റെ രഥവുമായി കൈലാസപാർശ്വത്തിലേയ്ക്ക് യാത്രതിരിയ്ക്കുന്നതുമാണ് ആദ്യരംഗം. കഥകളിയുടെ സങ്കേതലാവണ്യം തികഞ്ഞ രണ്ടു പദങ്ങൾ, തേരുകൂട്ടിക്കെട്ടൽ എന്ന മികച്ച ആട്ടം എന്നിവകൊണ്ട് കമനീയമാണ് ഈ രംഗം.