കോട്ടയ്ക്കൽ ശിവരാമൻ - വ്യക്തിയും നടനും
ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം, പെരുമാറ്റത്തില്‍ കാപട്യം തീരെ ഇല്ല എന്നതാണ്. പ്രശസ്തരില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ആസ്വാദകരുമായി ബന്ധം പുലര്‍ത്തിയിരുന്നത് അദ്ദേഹം ആണെന്നു തോന്നുന്നു. വലിപ്പചെറുപ്പമില്ലാതെ പരിചയക്കാരെ എവിടെ വച്ചും അദ്ദേഹം കണ്ടതായി നടിക്കും. മൂന്നുപതിറ്റാണ്ടായുള്ള പരിചയത്തിനിടക്ക്, ഒന്നു എനിക്കറിയാം, അഭിനയം അദ്ദേഹത്തിനു അരങ്ങില്‍ മാത്രമാണ്. പച്ച അപൂര്‍വ്വമേ കെട്ടിയിരുന്നുള്ളു എങ്കിലും അദ്ദേഹം പച്ചയായ മനുഷ്യനായിരുന്നു.