പ്രത്യേക ഫീച്ചർ

പ്രത്യേക ഫീച്ചർ ആയിട്ടുള്ള ലേഖനം

Malayalam

ശ്രുതിയിൽനിന്ന് അണുവിട മാറാതെ

Mavelikkara P Subrahmanyam

എനിക്ക് മറക്കാനാവാത്ത സംഭവം, തുറവൂരമ്പലത്തിൽ ഹരിദാസേട്ടനും ഞാനുമായിട്ട് ഒരു ജുഗൽബന്ദിയുണ്ടായി. അതിന്റെയവസാനം ഇദ്ദേഹം ‘ശിവം ശിവകരം ശാന്തം’ എന്ന് സിന്ധുഭൈരവിയിൽ പാടി. അതേപ്പറ്റി ഒന്നും പറയാനില്ല. ഒരു സംഗീതജ്ഞൻ എന്ന നിലയ്ക്ക് നമ്മുടെ മനസ്സിനകത്ത് കുറേ അവിസ്മരണീയ മുഹൂർത്തങ്ങൾ കാണും. കച്ചേരികളിൽ അങ്ങനെ പലതുമുണ്ട്. അതുപോലെയാണ് ഇദ്ദേഹത്തിന്റെ ആ സിന്ധുഭൈരവി. അനർഘനിമിഷം എന്നൊക്കെ പറയില്ലേ. ആ സിന്ധുഭൈരവിയുടെ സഞ്ചാരങ്ങളൊന്നും പറയാനില്ല. അങ്ങനൊരു സിന്ധുഭൈരവി വളരെ ദുർലഭമായിട്ടേ കേൾക്കാനൊക്കൂ. മഹാന്മാരായിട്ടുള്ള പല ഗായകരും കർണാടക സംഗീതത്തിൽ പാടിക്കേട്ടിട്ടുള്ളതാണ്. അതിൽ ഹരിദാസേട്ടന്റേതായ ഒരു ചാരുത, ഭംഗി എല്ലാം കലർത്തി… അവിടെയാ ഞാൻ പറഞ്ഞത്, കുറച്ച് ആ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരിത്. ഭീംസെൻ ജോഷിയുടെയൊക്കെ വലിയൊരാരാധകനാ ഹരിദാസേട്ടൻ. പിന്നിട് കാണുമ്പോളൊക്കെ ഞാനീ സിന്ധുഭൈരവിയുടെ കാര്യം പറയും. അപ്പോ അദ്ദേഹം പറയും: ‘അതൊന്നുമല്ല, സുബ്രഹ്മണ്യം പാടിയ കാപിയാണ് അന്ന് കേമമായത്’. ഞാൻ പറയുന്ന compliments ഒന്നും അങ്ങോട്ട് കേൾക്കില്ല.  കാരണം ആ ഒരു… എന്നെ ഒരു സ്നേഹിതൻ എന്നതിലുപരി ബഹുമാനത്തോടുകൂടി കാണുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. എനിക്കും അതേ ഭാവമാണ്. ഇഷ്ടമാണ്. ഞങ്ങള് തമാശകളൊക്കെ പറയും. അപ്പളും ആ ഒരു ബഹുമാനം തോന്നാറുണ്ട്. ആരെയും വിമർശിക്കുന്ന സ്വഭാവമില്ല. നല്ലതിനെപ്പറ്റി മാത്രം പറയും. അങ്ങനൊരു രീതിയാ. വളരെ വിശാലമായ ഒരു കാഴ്ചപ്പാട്. നല്ലതു പറഞ്ഞേ ഞാനിതുവരെ കേട്ടിട്ടുള്ളൂ. തന്നേക്കാൾ വളരെ ജൂനിയറയിട്ടുള്ളവരെ കുറിച്ചുപോലും ‘നല്ല വാസനയാ കേട്ടോ’ എന്നൊക്കെ ഒരു compliment പറയാൻ മടിക്കാറില്ല.

ആ പുഴയുടെ വക്കത്തിരുന്ന്…

Venmani Haridas photo by Sandeep from FB Venmani Haridas fans group
ഗുജറാത്തി പദങ്ങളൊക്കെ അതറിഞ്ഞു പാടുക; ഹിന്ദുസ്ഥാനി രാഗങ്ങള് വച്ചിട്ട്…അതിന്റെ മധുരം…എന്താ പറയുക! അക്ഷരം, ച്ചാൽ.. സ്വതേ സൌത്തിന്ത്യൻസ് നോർത്തിന്ത്യൻ ഭാഷയിൽ പാടുമ്പോ ഒരു സുഖക്കുറവുണ്ടാവുമല്ലോ? മൂപ്പരങ്ങനെയല്ല, എല്ലാം എഴുതിയെടുത്ത് ഇരുന്നു പഠിച്ച്, അതെന്താണ് പറയുന്നത്, എന്താണ് പറയേണ്ടത്… ‘ശ്യാമരംഗ് സമീപേ ന ജാവോ മാരെ, ആവോ സഖീ’, ച്ചാൽ ശ്യാമന്റെ അടുത്തേക്ക്, കൃഷ്ണന്റെയടുത്തേക്ക് ഞാൻ പോവില്ല. കറുത്തതിനെയൊന്നും ഞാൻ കാണില്ല, കറുപ്പിനോടു മുഴുവൻ എനിക്കു വെറുപ്പാണ്, പക്ഷെ ഞാൻ ശ്യാമന്റെയടുത്തേക്ക് പോവുകാണ്. ഈ വിരഹനായികമാരുടെ… അതൊക്കെ മൂപ്പരുടെ കേൾക്കണം. അതിന്റെ അനുഭവം പറഞ്ഞാൽ പറ്റില്ല.
 
‘അഷ്ടപദി’ അതൊക്കെ മല്ലികയും ഞാനും കൂടി ധാരാളം ചെയ്തിരുന്നതാണ്. മൂപ്പര് പാടും, ഞങ്ങള് കളിക്കും. എനിക്കിതിന്റെയൊന്നും അർത്ഥമറിയില്ലായിരുന്നു. അതൊക്കെ ദിവസവും ഇരുന്ന് എനിക്കു പറഞ്ഞുതരും.കൃഷ്ണന്റെയവസ്ഥ അങ്ങനെയാണ് രാധയുടെ അവസ്ഥയിങ്ങനെയാണ് എന്നൊക്കെ. ഞാനിവിടുന്ന് വെറും കഥകളി പഠിച്ചു പോയതാണ്. മൂപ്പരാണ് എനിക്കെല്ലാം പറഞ്ഞുതന്ന് ചെയ്യിച്ചിരുന്നത്.

കോട്ടക്കല്‍ ശിവരാമന് ശ്രദ്ധാഞ്ജലി

Sadanam Bhasi, Kottakkal Sivaraman

കോട്ടക്കല്‍ ശിവരാമന്‍ എന്ന കലാകാരനെ ഞാന്‍ എന്നും ഓര്‍ക്കുന്നത് എന്നെ കഥകളിരംഗത്തേയ്ക്കു കൊണ്ടുവന്ന ആള്‍ എന്ന നിലയ്ക്കാണ്.

കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം അഞ്ച്

K B Raj Anand, Dr T S Madhavan Kutty, Ettumanoor P Kannan, Sreechithran M J

രുഗ്മാംഗദചരിതം ആദ്യഭാഗത്തിനുള്ള ഒരു possibility എന്താണെന്നുവച്ചാല്‍ അതിനകത്ത്‌ ഒരു വിമാനമുണ്ട്‌. തൌര്യത്രികംകൊണ്ട്‌. നൃത്തഗീതവാദ്യങ്ങളുടെ ചേരുവകൊണ്ട്‌, വിമാനം കാണിക്കാന്‍ പറ്റുമോ എന്നുള്ളതായിരുന്നു നമ്മുടെ ആലോചന.

മാടമ്പിപ്പെരുമ - ഭാഗം ഒന്ന്

Hareesh, Madambi Ashan, Ram Mohan

രാജാനന്ദ്: മാടമ്പി മനക്കല്‍ പാട്ടിന്റെ ഒരു പാരമ്പര്യമുണ്ടോ വാസ്തവത്തില്‍?
പാരമ്പര്യം ഒന്നും ഇല്ല. വേദം.. അങ്ങനെ ഉള്ള.. അച്ഛന്‌ അങ്ങനെ ഉണ്ടായിരുന്നു. കവിതകള്‍ എഴുതുന്ന മുത്തപ്ഫന്മാര്‍ .. മുത്തപ്ഫന്‍ (മുത്തശന്റെ അനിയന്‍)  ഒരാള്‍ കവിത ഒക്കെ എഴുതിയിരുന്നു. കാലന്‍വരുന്ന സമയം എന്ന് തുടങ്ങുന്ന ആ ശ്ലോകം ഒക്കെ അദ്ദേഹം എഴുതിയതാണ്‌ എന്നാണ്‌ കേട്ടിരിക്കുന്നത്. പിന്നെ വേറേ ചില ഛായാശ്ലോകങ്ങള്‍ ഉണ്ട്. അത്രയൊക്കെ ഉള്ളൂ. എനിക്ക് ശേഷം എന്റെ വല്യച്ഛന്റെ മകന്‍ മാടമ്പി വാസുദേവന്‍ പാട്ടുണ്ട്.

കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം നാല്

Ettumanoor P Kannan

അങ്ങനെ ആള്‍ക്കാര്‍ വന്നു. ഞാന്‍ choreograph ചെയ്തു. വളരെ difficult ആയിട്ടുള്ള ഒരു process ആയിരുന്നു. mic  ഒക്കെ വച്ച്, നൂറ്റമ്പതു പേരോടു സംസാരിക്കണ്ടേ? എല്ലാ ദിവസവും ഈ നൂറ്റമ്പതു പേര്‍ വരില്ല. ആറു ദിവസമാണ് rehearsal വച്ചത്.

കലാമണ്ഡലം സോമന്‍ - അരങ്ങും ജീവിതവും

Kalamandalam Soman

പ്രത്യേകിച്ച് രാമന്‍കുട്ടി ആശാന്റെ കളരി എന്ന് പറഞ്ഞാല്‍ തുടങ്ങി കഴിഞ്ഞാല്‍.. കിര്‍മ്മീരവധം തുടങ്ങിയാല്‍ പാത്രചരിത്രം കഴിഞ്ഞേ നിര്‍ത്തുള്ളൂ. അതിന്റെ ഉള്ളില്‍ എന്ത് വന്നാലും ഒരു തുള്ളി വെള്ളം കുടിക്കാനും സമ്മതിക്കില്ല നിര്‍ത്തുകയുമില്ല. അങ്ങനെ ഒരു സമ്പ്രദായമാണ്‌. ബെല്ലുകൂടെ ഇല്ലാന്ന് കണ്ടപ്പോ അദ്ദേഹത്തിനും നല്ല ഉത്സാഹമാണ്‌.

കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം മൂന്ന്

Ettumanoor P Kannan

ഗുരു ഉപദേശം ഉള്ളതൊന്നും മാറ്റിയിട്ടില്ല. അതിനു യാതൊരു സംശയവുമില്ല. അതു നമുക്കു ഗുരുനാഥനോടുള്ള ഒരു commitment ആണ്. അതാണ് നമ്മുടെ സ്വത്ത്. അതിനു മാറ്റം വരുത്തുന്ന പ്രശ്നമില്ല. പക്ഷേ, ഗുരു ബോധപൂര്‍വം ഉപദേശിക്കാതെ, അല്ലെങ്കില്‍ നിഷ്കര്‍ഷിക്കാതെ നമുക്കു സ്വാതന്ത്ര്യം തരുന്ന ഒത്തിരി മേഖലകളുണ്ട്. ആ മേഖലകളിലാണ് നമ്മള്‍ ഈ ചെയ്യുന്നതെല്ലാം.

കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം രണ്ട്

Ettumanoor P Kannan

ഒന്നാമത്തെ കാര്യം ഞാന്‍ ആഹാര്യം തിരസ്കരിക്കുന്നില്ല. കാരണം ഇന്നും എന്റെ മനസ്സിലെ ചിന്ത, നാളെ കാലകേയവധത്തിന് എങ്ങിനെ അര്‍ജ്ജുനന് കണ്ണും പുരികവും വൃത്തിയായിഎഴുതണം എന്നാണ്‌ ഞാന്‍ ആലോചിച്ച്‌ കൊണ്ടിരിക്കുന്നത്‌, ഇപ്പോള്‍. അതും ആലോചനയിലുണ്ടെന്നര്‍ഥം. ഞാന്‍ ആഹാര്യം തിരസ്കരിക്കുന്നില്ല. ആഹാര്യത്തോടെയുള്ള കഥകളിയുടെ അവതരണമാണ്‌ കഥകളിയുടെ ഏറ്റവും സമ്പന്നമായിട്ടുള്ള അവതരണം എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം ഒന്ന്

Ettumanoor P Kannan

ഈ സമൂഹത്തിന്റെ മനസ്സ് കൃത്യമായിട്ട് നമ്മള്‍ psychologyയുടെ ഭാഷയില്‍ പറഞ്ഞാല്‍ സമൂഹത്തിന്റെ schema, അംഗീകരിച്ചാല്‍ മാത്രമേ ഈ ക്ലാസിക്കല്‍ - കാരണം ഈ ക്ലാസിക്കല്‍ കല ഒരാളുടെയല്ല, സമൂഹത്തിന്റെ സ്വത്താണ് - അപ്പോള്‍ ഈ സമൂഹത്തിന്റെ schema എന്ന് പറയുന്നത് ഒരു collective consciousnessനകത്ത് രേഖപ്പെടുത്തി വെച്ചിട്ടുള്ള ഒന്നാണ്. ഈ രേഖപ്പെടുത്തി വെച്ചിട്ടുള്ള അതിനകത്ത് അതിഭയങ്കരമായിട്ടുള്ള ഷോക്കുകളൊന്നും അനുവദിക്കുകയില്ല.

Pages