മാനേലുംകണ്ണികൾമണി
ശ്ലോകം.
ഏവം സഞ്ചിന്ത്യ കാണായൊരു തടിനി കട-
ക്കുന്ന മാലോകരെക്ക-
ണ്ടാവിർമ്മോദാങ്കുരം ചെന്നണയുമളവിമാം
‘കേ‘തി ചോദിച്ചിതേകേ;
‘പേ വന്നീടുന്നിതെ‘ ന്നാർ ചിലർ; ‘പെരുവഴിപോ-
ക്കത്തി നന്നെ‘ ന്നു കേചിത്;
ഭാവം നോക്കിദ്ദയാവാനവളോടഭിദധേ
തസ്യ സാർത്ഥസ്യ നാഥൻ.
പല്ലവി.
മാനേലുംകണ്ണികൾമണി, തവ
മംഗലരൂപിണി, മംഗലമേ.
അനുപല്ലവി.
താനേ നീയിഹ വന്നീടിനതദ്ഭുതമദ്ഭുതമദ്ഭുതമേ;
ശുഷ്കകാനനേ ദുർഗ്ഗതമേ കഥയ കാസി നീയപ്രതിമേ?
ചരണം. 1