ബാഹുവീര്യശിഖിലേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ബാഹുവീര്യശിഖിലേഹിതാഹിതസ-
മൂഹനാം നൃപതികുലദീപൻ;
സാഹസൈകരസികൻ സുബാഹുവിന്റെ
ഗേഹമായതിതു ബഹുശോഭം;
ഭൂഗതം ത്രിദശലോകമേതദിഹ
വാഴ്ക നീ ഇവിടെ അപതാപം;
പോകുമെങ്ങൾ പുനരേകതോ, മനസി
മോഹിച്ചിങ്ങു വന്നു ബഹുലാഭം.
അർത്ഥം:
സാരം: ശത്രുക്കളെ നശിപ്പിക്കുന്നവനായ ചേദിരാജാവ് സുബാഹുവിന്റെ ഗൃഹമാണിത്. ഭൂമിയിലിറങ്ങിവന്ന സ്വർഗ്ഗംപോലെയുണ്ടിത്. സമാധാനമായി നീ ഇവിടെ വസിക്കുക. ഞങ്ങൾ നടക്കട്ടെ, വലിയ ലാഭം കൊയ്യാനുതകുന്ന സ്ഥലങ്ങളാണല്ലോ ഞങ്ങൾ നോക്കുന്നത്.
അരങ്ങുസവിശേഷതകൾ:
പദശേഷം ഇരുവരും സഞ്ചരിച്ച് ചേദി രാജ്യത്തിലെത്തിയതായി നടിക്കുന്നു. സാർത്ഥവാഹൻ, ദമയന്തിക്ക്ചേദി രാജാവിന്റെ കൊട്ടാരം കാട്ടിക്കൊടുത്ത് രംഗംവിടുന്നു.