യമൻ (ധർമ്മരാജാവ്)

യമൻ ധർമ്മരാജാവ്

Malayalam

ശരണാഗതോസ്മി തവ ചരണം

Malayalam
ആകര്‍ണ്യൈവം പിതൃണാംപതിരഥഃ തരസാ ചിത്രഗുപ്താദിഭിസ്തൈ-
സ്സാകം സമ്മോഹനം സാദരമഗമദഥോ സത്യലോകം വിശോകം
ആസീനം തത്ര പീഠേ കമലജമപി രത്നോജ്വലായാം സഭായാം
നത്വാ ഭക്ത്യാ പദാംഭോരുഹയുഗനികടേ സാജ്ഞലിര്‍വാചമൂചേ
 
ശരണാഗതോസ്മി തവ ചരണം പത്മയോനേ!
കരുണാകടാക്ഷമിന്നൂനമായി മയി ദീനേ
 
തിഗ്മാംശുകുലോദ്ഭൂതനാം രുഗ്മാംഗദഭൂമിപന്‍റെ
തിഗ്മമേകാദശീവ്രതവിധേന ഛത്മഹീനം മമ കല്‍പിച്ച
കര്‍മ്മമിപ്പോളില്ലെന്നായി.
സത്മനി മേ ആരുമിഹ വരുന്നില്ല ഛത്മമല്ല
 

കിങ്കരന്മാരേ നിങ്ങളേ സംഗരേ

Malayalam
കിങ്കരന്മാരേ നിങ്ങളേ സംഗരേ വെന്നഹോ വിഷ്ണു-
കിങ്കരന്മാര്‍ ചണ്ഡാളനെയും ഭംഗമെന്നിയെ
അങ്ങു കൊണ്ടുപോയതത്ഭുതം!
 
കുണ്ഠരായ നിങ്ങളെകൊണ്ടെന്താഹോ സാദ്ധ്യമിപ്പോള്‍?
കണ്ടു കൊള്‍ക ഞാനവരെയും  ചണ്ഡാളനെയും
 
കൊണ്ടുപോരുന്നുണ്ടു നിര്‍ണ്ണയം
ഉല്‍പലസംഭവന്‍ പണ്ട് കല്പിച്ച മല്‍പ്രവൃത്തിയെ
 
കെല്പോടെ വിരോധിച്ചീടുവാനി-
പ്രപഞ്ചത്തിലിപ്പോളാരെന്നറിഞ്ഞീടേണം
 
ചിത്രഗുപ്ത! വന്നാലും നീ മൃത്യുകാലാദികളോടും

സാരസഭവാത്മജ നാരദമഹാമുനേ

Malayalam
സാരസഭവാത്മജ! നാരദമഹാമുനേ!
ചാരുത കലര്‍ന്ന പദതാരിണ തൊഴുന്നേന്‍
 
ഏതൊരു ദിഗന്തരാച്ചേതസി മുദാ സുകൃത-
പാകവിഹിതാഗമന ഭാസുരതപോനിധേ!
 
പാര്‍ത്തലത്തിലെന്തൊരു വാര്‍ത്ത വിശേഷിച്ചിഹ
പാര്‍ത്ഥിവവരകൃത യുദ്ധമെങ്ങുമില്ലയോ?
 
മർത്ത്യന്മാരൊരുത്തരുമിങ്ങു വരുന്നില്ലഹോ
സ്വസ്ഥനായ് വാഴുന്നു ഞാനത്ര വിഗതോദ്യമം
 
എന്തിതിനു സാരമൊരു ബന്ധം വിശേഷിച്ചിഹ
ചിന്തിച്ചരുളീടേണമമന്ദമഹിമാംബുധേ!

ദമയന്തിയെ ഞാൻ

Malayalam

ദമയന്തിയെ ഞാൻ നിന്റെ ദയിതയാക്കുവാൻ വന്നു;
മമ ചിന്തിതം സാധിച്ചു, തരുവാൻ വരങ്ങളെ ഞാൻ;
ആപത്തിലും നിൻബുദ്ധി അധർമ്മവിമുഖിയാകും;
ആയത്തയാകും നിങ്കലായുധവിദ്യയെല്ലാം.