ശരണാഗതോസ്മി തവ ചരണം

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
ആകര്‍ണ്യൈവം പിതൃണാംപതിരഥഃ തരസാ ചിത്രഗുപ്താദിഭിസ്തൈ-
സ്സാകം സമ്മോഹനം സാദരമഗമദഥോ സത്യലോകം വിശോകം
ആസീനം തത്ര പീഠേ കമലജമപി രത്നോജ്വലായാം സഭായാം
നത്വാ ഭക്ത്യാ പദാംഭോരുഹയുഗനികടേ സാജ്ഞലിര്‍വാചമൂചേ
 
ശരണാഗതോസ്മി തവ ചരണം പത്മയോനേ!
കരുണാകടാക്ഷമിന്നൂനമായി മയി ദീനേ
 
തിഗ്മാംശുകുലോദ്ഭൂതനാം രുഗ്മാംഗദഭൂമിപന്‍റെ
തിഗ്മമേകാദശീവ്രതവിധേന ഛത്മഹീനം മമ കല്‍പിച്ച
കര്‍മ്മമിപ്പോളില്ലെന്നായി.
സത്മനി മേ ആരുമിഹ വരുന്നില്ല ഛത്മമല്ല
 
എന്നുടയ കിങ്കരന്മാര്‍ ചെന്നു ഭൂമി തന്നിലെങ്കില്‍
വന്നു മുകുന്ദന്‍ തന്‍റെ ദൂതന്മാര്‍
 
ഹന്ത! പിടിച്ചിഴച്ചു സന്തോപിച്ചോടിച്ചീടും       
കിന്നു കരവാണി ഞാന്‍! ഖിന്നജനബന്ധോ!