ജന്മപാവനയാമിവൾക്കൊരുനാളും
ജന്മപാവനയാമിവൾക്കൊരുനാളും കന്മഷമില്ലായെന്നതറിയും ഞാൻ
സ്വൈരം നഗരത്തിൽപ്പോയി വാഴുക രാമ!
വീര! ഞാൻ ഇനിയിപ്പോൾ പോകുന്നേൻ
അഗ്നി
ജന്മപാവനയാമിവൾക്കൊരുനാളും കന്മഷമില്ലായെന്നതറിയും ഞാൻ
സ്വൈരം നഗരത്തിൽപ്പോയി വാഴുക രാമ!
വീര! ഞാൻ ഇനിയിപ്പോൾ പോകുന്നേൻ
ശ്ലോകം
പങ്കേരുഹോത്ഭവനിവണ്ണമുരച്ചനേരം
ശങ്കാവിഹീനമുടനഗ്നിയിൽ വീണു ദേവി അങ്കേ നിധായ മഹിഷീം രഘുപുംഗവസ്യ
പങ്കേരുഹാക്ഷനൊടുവാച ഹുതാശനോfയം
പദം
രാക്ഷസകുലവനപാവക! രാമ! ഇക്ഷുചാപസദൃക്ഷ! ഭുരക്ഷ ദക്ഷ! ദാനവഖണ്ഡകോദണ്ഡ!
ലോകസാക്ഷി ഞാനുരപ്പതു കേൾ നീ
രാക്ഷസഹൃതാ തവ ജാനകീ തം തു രാക്ഷസം മനസാ നാചിന്തയൽ
ലക്ഷ്മണസഖ! വാചാ കർമ്മണാ ചൈവ രക്ഷോനാരീഭിരേവ രക്ഷിതാ
ത്വച്ചിത്താ മഹാബാഹോ! ജാനകീ നൂനം ത്വൽപരായണാ ഭൂമികന്യകാ
അന്തരാത്മനാ നിന്നെ രാജേന്ദ! രാമ! സന്തതം സ്മരന്തീ സാ വാണതു
പരിചിൽ ഞാനാഗ്രഹിച്ച ഭൈമി നിന്നെ വരിച്ചു
പരുഷമില്ലെനിക്കേതും, പ്രത്യുത മുദിതോസ്മി;
പചനദഹനങ്ങളിൽ ഭവതസ്സ്വാധീനൻ ഞാനെ-
ന്നറിക നീ വച്ചുണ്ടാക്കും കറികളമൃതിനൊക്കും.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.