സുന്ദരിയായ സ്ത്രീ

മുകുരവും കടകവും ചേർന്ന മിശ്രമുദ്രയാണിത്. അസംയുത മുദ്രയിൽ സ്ത്രീ എന്ന് കാണിക്കാൻ കടകം മാത്രം മതി.

കുണ്ഡിനനായക

Malayalam

ഏവം ശ്രുത്വാ ഭാരതീം നാരദീയാം
പൂര്‍വ്വം തസ്യാം പാന്ഥലോകാത് ശ്രുതായാം
സക്തം ചിത്തം തസ്യ വൈദര്‍ഭപുത്ര്യാം
ജാതം സാതങ്കാതിരേകാതിദൂനം       

പദം4 നളന്‍: (ആത്മഗതം)  
കുണ്ഡിനനായകനന്ദിനിക്കൊത്തൊരു
പെണ്ണില്ലാ മന്നിലെന്നു കേട്ടുമുന്നേ.  
അനു.
വിണ്ണിലുമില്ല നൂനം അന്യലോകത്തിങ്കലും
എന്നുവന്നിതു നാരദേരിതം നിനയ്ക്കുമ്പോള്‍.  

ചരണം.1
അവരവര്‍ചൊല്ലിക്കേട്ടേനവള്‍തന്‍ ഗുണഗണങ്ങള്‍
അനിതരവനിതാസാധാരണങ്ങള്‍, അനുദിനമവള്‍
തന്നിലനുരാഗം വളരുന്നു അനുചിതമല്ലെന്നിന്നു മുനിവചനേനമന്യേ.