കണ്ടാലതി സുന്ദരിയാകും
Malayalam
മരാളകന്യാമിവ മാനസം ഗതാ-
മരാളകേശീമവലോക്യ താം സതീം
കരാളദംഷ്ട്രോ ദനുജോപി ജാതുചല്‍
സ്മരാളസാത്മാ മനസൈവമബ്രവീത്
കണ്ടാലതി സുന്ദരിയാകും കന്യാമണിയാരിവള്‍ ഭുവനേ?
തണ്ടാര്‍മകളിവളുടെ കാന്ത്യാ രണ്ടാമവളെന്നതു മന്യേ
പൂമെയ് മരവുരിയും ജടയും പൂണ്ടെങ്കിലുമതിരമണീയം
താമര ശൈവലസംഗോപി സാമോദം വിലസുന്നല്ലോ
ഏതാദൃശമായ വയസ്സും ഇവള്‍തന്റെ തപസ്സും കണ്ടാല്‍
ചേതസ്സിലൊരുത്തനെ വരനായി ചിന്തിച്ചീടുന്നതു നൂനം
ഭാഗ്യവിലാസം കൊണ്ടെന്റെ ഭാര്യയായീടുവാന്‍
യോഗ്യയാമിവളെയിന്നു കൈക്കലാക്കീടുന്നേന്‍