കരഹതിയാൽ നിൻ
കരഹതിയാൽ നിൻ മുടി പൊടി പെടവെ
വിരവോടു കാലന്നു നൽകീടുവെൻ
അംഗദൻ (മരമോന്ത)
കരഹതിയാൽ നിൻ മുടി പൊടി പെടവെ
വിരവോടു കാലന്നു നൽകീടുവെൻ
പോരിന്നായെതിരിട്ടൊരു നിന്നെപ്പാരാതന്തകന്നു കൊടുപ്പെൻ
ശ്ലോകം:
ദശസ്യവാചാ രജനീ ചരാസ്തേ !
രണംകണം വേഗമൊടേ ഗമിച്ചൂ
നരാന്തകം വാനര വാഹിനീന്താം
ഘ്നന്തം വിലോക്യാംഗദനേവമൂചേ.
പദം:
രേരേ നീ വരിക പോരിന്നായി
പ്രാകൃതരാകിയ വാനരരോടമർ വേഗമൊടെന്തിനു ചെയ്യുന്നൂ
കാലനോടണയാതോടിപ്പോക
ശൈലാധിക നീലശൈലസമ നീലകായ
പാരം മദമുണ്ടു നിനക്കെന്നാലിന്നു നിന്നെ
ഘോരമുഷ്ടിയാലിടിച്ചു കൊൽവേൻ
വിടപി കൊണ്ടെറിഞ്ഞു നിന്നുടലുപൊടിപെടുത്തു
ത്ധടിതി ഭൂമിയിൽ വീഴുമാറാക്കുന്നുണ്ടു വീഴുമാറാക്കുന്നുണ്ടു
മിടമയോടടൽ ചെയ്`വാനരുതെന്നാകിലോ ചെറ്റും
മടിയാതോടുക മൂഢ കൌണപകീട
ദണ്ഡിനാലടിച്ചതെന്നെയിന്നുനീ മരിപ്പതിന്നു
ദണ്ഡപാണി കൈയ്യിലായി ദണ്ഡപാണിനീ
കൗണപരെന്നരികത്തുവന്നണകിൽ കൊല്ലുന്നുണ്ട്
നേരു നേരു കണ്ടുകൊള്ളാം
കൊല്ലുമല്ലോ രാമൻ നിന്നെ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.