നരകാസുരൻ

ഭൂമി പുത്രൻ ആയ അസുരൻ. ശ്രീകൃഷ്ണനാൽ വധിക്കപ്പെടുന്നു.

Malayalam

ചണ്ഡമുസലഹതികൊണ്ടു

Malayalam
ചണ്ഡമുസലഹതികൊണ്ടു നിന്നുടെ ദേഹം
പിണ്ഡമാക്കീടുവനില്ലൊരു സംശയം!
 
ചണ്ഡതരബാഹുപരാക്രമം കാൺക നീ
ഷണ്ഡ! ഹേ നവനീതചോര, ഗോപികാജാര!
 
ഏഹി വാസുദേവ! രണായ ഭോ ഏഹി വാസുദേവ!

പുരുഷകീടക തവ

Malayalam
പുരുഷകീടക! തവ പരുഷവാക്കുകൾ കേട്ടാൽ
കരളിലിന്നധികം മേ പെരുകിയ കോപം
 
വിരവൊടു വളരുന്നു ശരനികരം കൊണ്ടു
വിരവിൽ നിന്നെയിഹ സംഹരിച്ചീടുവൻ
 
ഏഹി വാസുദേവ! രണായ ഭോ ഏഹി വാസുദേവ!

രേ രേ ഗോപകുലാധമ

Malayalam
ഹതോ മുരോ ദാനവവൈരിണാ രണേ
ജനാർദ്ദനേനാമിതതേജസാ തദാ
പ്രചണ്ഡദോർദ്ദണ്ഡഹതാരിമണ്ഡലഃ
കരാളദംഷ്ട്രോ നരകാസുരോഭ്യഗാൽ

രേ രേ ഗോപകുലാധമ, വീരനെങ്കിലിന്നു നീ
ഘോരരണം ചെയ്തീടുമോ, വീരനാകുമെന്നോടു നീ?
 
എന്നോടിന്നു സുരനാഥൻ തന്നെയെങ്കിലും കേൾ
നന്നായ് രണം ചെയ്തീടുമോ നന്നു തേ ചാപല്യം
 
കംസനാകും മാതുലനെ ഹിംസചെയ്തീലയോ നീ?
സംശയംകൂടാതെ നിന്നെ സംഹാരംചെയ്തീടുവൻ

 

കിന്തു കഥയസി ഭോ രണഭീരോ

Malayalam
കിന്തു കഥയസി ഭോ രണഭീരോ, ത്വം തു വിരമ ഭയാൽ
ഹന്തഹന്ത മധുമഥനസുരാദികൾ
 
ചന്തമൊടു പൊരുവതിന്നു വരികിലു-
മന്തകന്റെ പുരിയിലാക്കുവനയി,
ചിന്ത തന്നിലില്ലസംശയം മമ.
 
ശങ്കയെന്നിയേ കണ്ടുകൊൾക രിപു-
ഭംഗമിന്നു ചെയ്തു സംഗരാങ്കണേ
 
സങ്കടങ്ങളാശു പോക്കുവനിഹ
കിങ്കര ഭടവർ, കിമിഹ താമസം?
 

കിംകരരാശു വദ ഭോ

Malayalam
അഥ മധുരിപുണാ നികൃത്തശീർഷം
മുരദനുജം പ്രവിലോക്യ വേപമാനം
കഥമപി നിജപാർശ്വമഭ്യുപേതം
തദനുചരം നരകാസുരോ ബഭാഷേ

കിംകരരാശു വദ ഭോ, കിന്തു തവ സങ്കടമശേഷമധുനാ,
നിങ്കലൊരു ഭീതിയുണ്ടെന്മനസി ശങ്ക വളരുന്നിതധികം
ഹന്ത വേപഥുവൊടു നീയെന്തഹോ! ചിന്തതേടുന്നു സുമതേ!

 

ജളമതേ തവ വചനമഖിലമിതലമലം

Malayalam
ജളമതേ ! തവ വചനമഖിലമിതലമലം രണഭൂമിയിൽ
ബലമശേഷവുമിന്നു കാട്ടുക വലരിപോ! വിരവോടു നീ
 
ചണ്ഡഭുജബലമിന്നു നീ മമ കണ്ടുകൊൾക സുരാധമ!
കണ്ഠനാളമതിന്നു നിന്നുടെ ഖണ്ഡനം ചെയ്തീടുവൻ!

സുധാശനേന്ദ്ര വാടാ സുധാശനേന്ദ്ര

Malayalam
ഏവം താം രജനീചരീമനുനയൻ ഭൗമാസുരോ വീര്യവാൻ
ഗത്വാസൗ വിബുധേന്ദ്രപാലിതപുരീം യുദ്ധായ ബദ്ധോ രുഷാ
രൂക്ഷാക്ഷിക്ഷരദഗ്നിദീപിതദിശോ ഘോരാട്ടഹാസൈസ്തദാ
മുഞ്ചന്നംബുദനിസ്സ്വനം സുരപതിം വാണീമഭാണീദിമാം.

 
സുധാശനേന്ദ്ര വാടാ സുധാശനേന്ദ്ര!
സുധാശനേന്ദ്ര, വരിക നീ പോരിനുസുധീരനാമെന്നോടു രണഭൂമൗ
 
വിധൂയ തവ ബലമഖിലം വെൽവൻ
വിധാതൃവരബലഗർവിതനാം ഞാൻ
 
ചെനത്ത കേസരി വിപിനേ വന്നതി-
ഘനത്തിൽ നാദിച്ചീടുന്നേരം
 
ക്ഷണത്തിലിതരമൃഗങ്ങളതോടും

മാനിനിമാർമൗലിമണേ ദീനത

Malayalam
മാനിനിമാർമൗലിമണേ, ദീനത നിനക്കു ചെയ്ത വാനവർനാഥ-
തനയനെ കൊല്ലുവതിനു മാനസേ സന്ദേഹമില്ല മേ
 
എന്നുടയ ഭുജബലം മന്നിലും വിണ്ണവർപുരിതന്നിലും
പാതാളമതിലും വിശ്രുതം പാർത്താൽ 
 
നന്നുനന്നിസ്സാഹസകർമ്മം
അഷ്ടദിക്പാലകന്മാരും ഞെട്ടുമെന്നുടയ ഘോരാട്ടഹാസം
 
കേട്ടിടുന്നേരം അത്രയുമല്ല, പൊട്ടുമഷ്ടശൈലങ്ങളെല്ലാം
ഹന്ത തവ സന്താപം ഞാൻ അന്തരമെന്നിയേ തീർത്തു
 
സന്തോഷം നൽകീടുന്നുണ്ടാഹോ! ആയതിനിന്നു
കിന്തു താമസം പോയിടുന്നേൻ

ബാലികമാർ മൗലി ബാലേ

Malayalam
നിവേദിതാ ദേവവരായ സാദരം
യദാ ജയന്തേന നിശാചരീകഥാ
തതസ്സ്വപുര്യാം നരകാസുരോ വസൻ
ജഗാദവാചം ദയിതാം രതോത്സുകഃ
 
ബാലികമാർ മൗലി ബാലേ, ബാലചന്ദ്രഫാലേ!
ചാലവേ കേൾക്ക, മേ ഗിരം ശാതോദരി ജായേ!
 
നിന്നുടയമുഖശോഭനാനിർജ്ജിതനായി ശശി
വിണ്ണിൽ ദിവാകരങ്കലും പിന്നെ മേഘങ്ങളിലും
 
അർണ്ണവത്തിലും മറയുമെന്നു മേ മാനസേ
നിർണ്ണയീച്ചീടുന്നു ഞാനും അർണ്ണോജാക്ഷി, ധന്യേ!
 
തണ്ടാർശരശരധിയും കുണ്ഠത തേടീടും
വണ്ടാർപൂങ്കുഴലി, നീയും കണ്ടാലുമുദ്യാനം