ഗരുഡൻ

ശ്രീകൃഷ്ണന്റെ വാഹനം

Malayalam

രാമ രാമ മഹാമതേ തവ

Malayalam

രാമ രാമ മഹാമതേ തവ ജീവിതംപോലുള്ള ഞാന്‍
നിന്‍ സഖാവാകുന്നു കേളയിതാര്‍ക്ഷ്യനാകിയ പക്ഷികൾ
ഇന്ദ്രജിത്തയി നിങ്ങളെ ബന്ധിച്ചിതെന്നറിഞ്ഞു ഞാന്‍
ഹന്ത പീഡാം ഹരിപ്പതിന്നായിങ്ങു വന്നതു സന്മതേ
രാവണം രജനീചരാനപി കൊന്നു നീ ജാനകിയോടും
സ്വൈരമായ്  വാഴുന്ന നാള്‍ മേ  തത്വമങ്ങറിയിച്ചിടാം
പോകുന്നേനഹമിന്നിനി  ഹൃദിശോകത്തെ കരുതീടൊല്ലാ
രാവണാദികളെ  ഹനിപ്പതിനുണ്ടു ബലമയി തേ സഖേ

രാമ രാമ മഹാമതേ

Malayalam

ശ്ലോകം:
ഇത്ഥം പറഞ്ഞു ദശകണ്ഠനോടിന്ദ്രജിത്തും
സ്വസ്ഥം വസിച്ച സമയേ ബത പക്ഷിരാജന്‍
താര്‍ക്ഷ്യൻ സമേത്യ നൃപ പുത്രരൂജം കളഞ്ഞു
സ്വൈരം സ്ഥിതം രഘുവരം നിജഗാദമോദാല്‍

പദം:
രാമ രാമ മഹാമതേ ജയ രാജ മാന കളേബര
രാമ ഭീമ ഗുണാകര ജയ രാജ രാജ ശിഖാമണേ
രാവണാദി നിശാചരാന്തക രാജ ചാരു മുഖാരി  മര്‍ദ്ദന
രാജമാന ശരാസബാണ വിരാജമാന കരാംബുജ

ധനാശി

Malayalam
ഹത്വാ സംയതി ചണ്ഡവീര്യമസുരം ഭൂമ്യാസ്സുതം കുണ്ഡലേ
ദത്വാ തേ സുരനായകസ്യ ജനനീഹസ്തേ മുദാ സംയുതഃ
കൃത്വാ തത്തനയം മഹാബലയുതം പ്രാഗ്ജ്യോതിഷാധീശ്വരം
മുഗ്ദ്ധാക്ഷീജനസംയുതസ്സഭഗവാൻ കൃഷ്ണോസ്തു വഃ ശ്രേയസേ.
 
 
 
നരകാസുരവധം സമാപ്തം

കുലിശസദൃശനഖമുഖങ്ങൾകൊണ്ടു

Malayalam
കുലിശസദൃശനഖമുഖങ്ങൾകൊണ്ടു നിൻകളേബരം
ദലനമാശുചെയ്തു സംഹാരാമീ ദുർമ്മതേ!
 
വരിക വരിക വീരനെങ്കിൽ വരരണാങ്കണത്തിൽ നീ
പൊരുവതിന്നു വിരവിലിന്നു കപികുലാധമ!

പത്മാരമണ വിഭോ ഭഗവൻ

Malayalam
ശ്രുത്വാ മഹേന്ദ്രഗിരമംബുകലോചനോസൗ
സസ്മാര താർക്ഷ്യതനയം ജഗദേകവീരഃ
ആഗത്യ തച്ചരണയോരതിമോദശാലീ
നത്വാ സ തം ഗിരമവോചദശേഷബന്ധും
 
കമലജഭവമുഖൈർദ്ദേവദേവൈരുപാസ്യൗ
സരസിജരുചിരൗ തൗ സ്വാമിനൗ നൗമി പാദൗ
ശരണമുപഗതാനാം കാമപൂരാംഘ്രിപസ്യ
രണഭുവി നിഹനിഷ്യാമ്യാശു ദേവസ്യ ശത്രൂൻ
 
 
 
പത്മാരമണ, വിഭോ, ഭഗവൻ പത്മാരമണ വിഭോ!
പത്മസംഭവനുത, പാലയ ഭഗവൻ!
 
എന്തഹോ നിന്തിരുവടിയെന്നെയകതാരിൽ
ചിന്തിച്ചതെന്നരുൾചെയ്തീടേണം