പത്മാരമണ വിഭോ ഭഗവൻ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശ്രുത്വാ മഹേന്ദ്രഗിരമംബുകലോചനോസൗ
സസ്മാര താർക്ഷ്യതനയം ജഗദേകവീരഃ
ആഗത്യ തച്ചരണയോരതിമോദശാലീ
നത്വാ സ തം ഗിരമവോചദശേഷബന്ധും
 
കമലജഭവമുഖൈർദ്ദേവദേവൈരുപാസ്യൗ
സരസിജരുചിരൗ തൗ സ്വാമിനൗ നൗമി പാദൗ
ശരണമുപഗതാനാം കാമപൂരാംഘ്രിപസ്യ
രണഭുവി നിഹനിഷ്യാമ്യാശു ദേവസ്യ ശത്രൂൻ
 
 
 
പത്മാരമണ, വിഭോ, ഭഗവൻ പത്മാരമണ വിഭോ!
പത്മസംഭവനുത, പാലയ ഭഗവൻ!
 
എന്തഹോ നിന്തിരുവടിയെന്നെയകതാരിൽ
ചിന്തിച്ചതെന്നരുൾചെയ്തീടേണം
 
എന്തെങ്കിലും സാധിപ്പനില്ല സംശയം
കൗന്തേയസഖ! ശൗരേ! ഹരേ! കൃഷ്ണ!
 
ജലനിധികളെയെല്ലാം കലുഷമാക്കേണമെങ്കിൽ
ജലദമേചക! തവ കരുണയുണ്ടെന്നാകിൽ
 
അലമഹമതിനിന്നു തിരുമനതാരിങ്കൽ
നലമൊടു ധരിച്ചാലും നാഗവരശയന!
 
മത്സ്യകച്ഛപകോലരൂപ ഹേ നരഹരേ!
സത്സഹായവടുരൂപ ഭാർഗ്ഗവരാമ!
 
ചിത്സ്വരൂപ! ബലരാമ ഭക്തജന-
വത്സല ജയ ജയ കൃഷ്ണ, കൃപാലയ!