വൃഷപർവാവ്

ദേവയാനി സ്വയംവരം

Malayalam

പാലയ കൃപാനിധേ

Malayalam
തതസ്സുരാരാതികുലപ്രദീപ-
സ്സുതംഗോരോഃപ്രാപ്യവിനീതമാനസ
തതഃപദാബ്ജേസരസംമനോരഥാ-
നിതിപ്രഭൂതപ്രബലോബ്രവീല്‍സതാം
 
പാലയ കൃപാനിധേ കാലിണവണങ്ങുന്നേന്‍
നീലാംബുജാക്ഷി മണിമാലേ നീ ക്ഷമിക്കേണം
 
അഭിലാഷമരുളുക ഇഭരാജസമയാനെ
അഭിമോദം പുരം പൂവാനഭിരുചിതോന്നീടേണം

 

അരുതരുതഹോ കോപമൊരുനാളുമമലാത്മന്‍

Malayalam
അരുതരുതഹോകോപമൊരുനാളുമമലാത്മന്‍
അരുളിച്ചെയ്തീടും പോലെ പരമപാവന ചെയ്‌വൻ
ഗുര്‍വ്വനുഗ്രഹമല്ലോ സര്‍വ്വസമൃദ്ധിഹേതു
ശര്‍വസമ്മതഭാവാനറിയാതില്ലൊരുനീതി
വിനയവാരിധേ മമ തനയ ചെയ്തപരാധം
കനിവൊടു സഹിക്കേണമനുപമഗുണരാശേ
ചെന്നു നീ വരുത്തുക നന്ദിനീതന്നെ
എന്നാലെനിക്കില്ലകോപമെന്നുധരിച്ചാലും

വൃത്രശാത്രവ

Malayalam
വൃത്രശാത്രവ!നിന്‍പ്രവൃത്തിജഗത്തിലാരറിയാത്തതും
പാര്‍ത്തിടാതെതിമര്‍ത്തുനമ്മൊടെതിര്‍ത്തതിന്നുഫലംവരും
 
ഡിംഭവലതരജംഭപാകനിസുംഭനേനെമദിച്ചനിന്‍-
ഡംഭുകളവതിനിവിടെവന്നൊരുവന്‍പനെന്നറികെന്നെനീ

വിക്രമത്തൊടുപോര്‍ക്കടുത്തൊരുശക്ര

Malayalam
വിക്രമത്തൊടുപോര്‍ക്കടുത്തൊരുശക്ര!നിന്നുടലാകവേ
ഏല്‍ക്കുമെന്‍ശിതഗോക്കളെന്നുധരിക്കഖേടകുലപ്രഭോ!
 
അടവിതടഭുവികഠിനവേദനപൂണ്ടുമണ്ടിയൊളിച്ചിടും
തടവതെന്നിയെപടപൊരുന്നളവടനസക്തനതായനീ

രേ രേ പോരിന്നായ്‌

Malayalam
ഇദ്ധാനീകസമുത്ഥദ്ധൂളിപടലീരുദ്ധാദിതേയാനന:
ക്രുദ്ധോദൈത്യപതിസ്സുരേശ്വരപുരംഗത്വാത്തശസ്ത്രാവലി:
ബദ്ധാരാവിഭീഷിതാമരഗണസ്താര്‍ക്ഷ്യോഹിസംഘാന്യഥാ
യുദ്ധായോദ്ധതമാനസസ്സഹബലൈരാഹൂയതാഹിദ്വിഷം
 
രേ രേ പോരിന്നായ്‌ വന്നുനേരേ നീ നില്ലെടാ
പാരെല്ലാംപുകള്‍കൊണ്ടേന്‍വീര്യഹുതാശനങ്കല്‍
ചേരുമിന്നുശലഭാളിവത്തവ
ബലങ്ങളത്രസമാരേസപദിഘോരേ
വരികനേരേഇഹവലാരേ!‍‍‍‍‍‌‌
 
മത്തഗജങ്ങളുടെമസ്തകംപിളര്‍ക്കുന്ന
സത്വവീരനുമൃഗത്തില്‍നിന്നുഭയമെത്തുകില്ലമൂഠാ!

വിക്രമജലധേ മമവാക്യം

Malayalam
വിക്രമജലധേമമവാക്യം
കേള്‍ക്കുകവിരവൊടുസചിവവരേണ്യ
പോര്‍ക്കളമതിലിന്നെന്നൊടുനേരെ
നേര്‍ക്കുവതിന്നാരുള്ളതുഭുവനേ?
ദിക്കരിവരസമമെന്നുടെവിക്രമ-
മൊക്കെയുമറിവാന്‍ശക്രനുമോഹം
ധിക്കൃതനാകിയസുരനായകനുടെ
മുഷ്ക്കുകളൊക്കെയടക്കണമാധുനാ.
 
സന്നാഹത്തൊടുസേനകളെല്ലാം
വന്നുനിരപ്പതിനാജ്ഞാപിക്കുക
മന്ദതയരുതരുതമരന്മാരുടെ
മാന്യതപോരില്‍ക്കണ്ടറിയേണം

സാരസായതലോചനേ

Malayalam
ഗീര്‍വാണാരിസരോജവാരമിഹിരശ്ചന്ദ്രേമഹാഭാസുരേ
സര്‍വാനന്ദകരേസുദീപിതമനോജാതാനലേമോഹനേ
ദുര്‍വാരസ്മരബാണവിദ്ധഹൃദയസ്സ്വര്‍വാസിനീസന്നിഭാം
ഗുര്‍വാമോദഭരാമുവാചവൃഷപര്‍വാഖ്യോനിജപ്രേയസീം
 
സാരസായതലോചനേ!ശാതോദരീകേള്‍നീ
സാമജസമഗമനേസാരസ്യസദനേ!
ശാരദശശിനിന്‍മുഖചാരുതയെക്കണ്ടു
വാരിദങ്ങളുടെപിന്നില്‍ചാലേമറയുന്നു
 
വല്ലഭേഹംസംനിന്നുടെനല്ലഗതികണ്ടു
തുല്യഗമനായവാണീവല്ലഭംഭജതി
അംഭോജസായകനെന്നില്‍അമ്പയച്ചീടുന്നു
എന്‍പ്രിയേ!തരികപരിരംഭണകവചം