അരുതരുതഹോ കോപമൊരുനാളുമമലാത്മന്‍

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
അരുതരുതഹോകോപമൊരുനാളുമമലാത്മന്‍
അരുളിച്ചെയ്തീടും പോലെ പരമപാവന ചെയ്‌വൻ
ഗുര്‍വ്വനുഗ്രഹമല്ലോ സര്‍വ്വസമൃദ്ധിഹേതു
ശര്‍വസമ്മതഭാവാനറിയാതില്ലൊരുനീതി
വിനയവാരിധേ മമ തനയ ചെയ്തപരാധം
കനിവൊടു സഹിക്കേണമനുപമഗുണരാശേ
ചെന്നു നീ വരുത്തുക നന്ദിനീതന്നെ
എന്നാലെനിക്കില്ലകോപമെന്നുധരിച്ചാലും