ശമനികേതന
Malayalam
തൽക്കാലേ കില ദുർവഹൈരഹരഹസ്സർവത്ര വർദ്ധിഷ്ണുഭിർ-
ദ്ദൈതേയാംശനൃപാല സൈനികഭരൈരാക്രമ്യമാണാ മഹീ
ദീനാ സാശ്രുവിലോചനാ സുമനസാം പ്രാഗഞ്ചിതം സഞ്ചയൈ-
സ്സമ്പ്രാപ്താ കമലാസനം നിജദസാമവ്യാജമവ്യാഹരൻ
ശമനികേതന! സരസിജാസന!
ശമലമോചന! സാധുപാലന!
ഘോരദാനവഭാരം കൊണ്ടു ഞാൻ
പാരം ഖിന്നയായ് പാഹി മാം വിഭോ!
മത്ഭരം കൊണ്ടു സർപ്പരാജനും
നിർഭരം ഫണനികരം നമ്രമായി
ആദികൂർമ്മവുമതുകൊണ്ടെത്രയും
ഖേദിച്ചീടുന്നു കേവലമിന്നു