ശമനികേതന
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
തൽക്കാലേ കില ദുർവഹൈരഹരഹസ്സർവത്ര വർദ്ധിഷ്ണുഭിർ-
ദ്ദൈതേയാംശനൃപാല സൈനികഭരൈരാക്രമ്യമാണാ മഹീ
ദീനാ സാശ്രുവിലോചനാ സുമനസാം പ്രാഗഞ്ചിതം സഞ്ചയൈ-
സ്സമ്പ്രാപ്താ കമലാസനം നിജദസാമവ്യാജമവ്യാഹരൻ
ശമനികേതന! സരസിജാസന!
ശമലമോചന! സാധുപാലന!
ഘോരദാനവഭാരം കൊണ്ടു ഞാൻ
പാരം ഖിന്നയായ് പാഹി മാം വിഭോ!
മത്ഭരം കൊണ്ടു സർപ്പരാജനും
നിർഭരം ഫണനികരം നമ്രമായി
ആദികൂർമ്മവുമതുകൊണ്ടെത്രയും
ഖേദിച്ചീടുന്നു കേവലമിന്നു
ദൃപ്തരാകിയ ദൈത്യരെച്ചെന്നു
സത്വരം കൊന്നും സുഖയ മാമിന്നു
ഇദ്ദശയെല്ലാം ഇങ്ങു ബോധിപ്പാ-
നദ്യ വന്നു ഞാൻ അവലംബം ഭവാൻ