ഭർത്തൃഹിതകാരിണി
Malayalam
ഭർത്തൃഹിതകാരിണി! ഞാൻ വസ്തുതയശേഷം ചൊല്ലാം
അത്തലും ശുണ്ഠിയുമതിൽ ചെറ്റുമുണ്ടായീടരുതേ.
ചെന്നു ഞാൻ നാഗധ്വജന്റെ സന്നിധിയിലപ്പോളവൻ
കൊന്നിടേണം നിഴൽക്കുത്തി- പ്പാണ്ഡവരെയെന്നു ചൊന്നാൻ
ചെയ്തീടില്ലിപ്പാപമെന്നെൻ പൈതലെ യാണയുമിട്ടേൻ
പെയ്തരോഷാലെന്റെ തല കൊയ്തീടുമെന്നാനവനും
ഇല്ലാതുള്ളൊരുക്കുകളെ ചൊല്ലി രക്ഷനേടാൻ നോക്കി
കള്ളമറിഞ്ഞവനെന്നെ കൊല്ലുവാൻ വാളുമായെത്തി.
പ്രാണനെ രക്ഷിപ്പാൻവഴി കാണാഞ്ഞൊടുവിലാവിധം
പ്രാണനാഥേ! ചെയ്തുപോയ് ഇതാണെൻ സന്താപകാരണം