ധീവരേശ്വര പാഹി ജയ
Malayalam
ചാടിച്ചേലിലമർത്ത്യവാഹിനി കടന്നൻപിൽ ഗുഹൻ പാർപ്പിടം-
തേടിച്ചെന്ന കപീന്ദ്രനെക്കരയതിൽപ്പെട്ടെന്നു ദൃഷ്ഠ്വാ തദാ
പേടിച്ചോടിയുഴന്നുടൻ ഗുഹപദം പ്രാപിച്ചു താപാന്വിതം
കൂടിച്ചേർന്നു നമിച്ചു ദീനയതൊടൊത്തദ്ദാശരിത്യൂചിരേ
ധീവരേശ്വര! പാഹി ജയ! ജയ! ജീവരക്ഷ വിധേഹി ഭോ!
കേവലം കനിവോടു ഞങ്ങടെ ആവലാതികൾ കേൾക്കണം
ആശു ഗംഗയിൽ ഞങ്ങളിഹ വലവീശുവാൻ തുടരും വിധൗ
കീശനേകനടുത്തു വന്നു ദുരാശയൻ ബഹുഭീഷണൻ
പച്ചമത്യഗണം പിടിച്ചുപറിച്ചു തിന്മതിനായവൻ