കൗസല്യ

ശ്രീരാമന്റെ അമ്മ.

Malayalam

മന്ദഹാസഞ്ചന്ദ്രികയാം

Malayalam

പുത്രസ്നേഹേനസാക്ഷാല്‍കൃതസകലജഗന്നാഥമൂര്‍ത്തിസ്സുകീര്‍ത്തി
സ്സുത്രാമാവിന്‍സമീപേദശരഥനൃവരന്‍പോവതിന്നെന്നപോലേ
ചിത്രംനിസ്സംജ്ഞനായോരളവുഭരതനെക്കൂട്ടിവന്നീടുവാനായ്
ഭ്ദ്രാന്‍ദൂതനയച്ചുമുനിയൊടുസചിവാസ്ത്രീകള്‍കേണുതദീയാഃ

മലർബാണനുസമനാകിയ കാന്ത

Malayalam
മലർബാണനുസമനാകിയ കാന്ത , മധുമുരനാശനകലിതഹൃദന്ത
നലമിനി വളരുവതിന്നായിനിമേൽ‍ മൂലമിതല്ലോ മുനിവരവചനം
വല്ലാതെ നാം പീഡിപ്പതു സുതരമില്ലാതതിനാലൊഴിയുമതിനിമേൽ‍
നല്ലതു മേന്മേൽ‍ വളരും ജലനിധികല്ലോലങ്ങള്‍പോലെതന്നെ

പുത്ര പുരുഷരത്നമേ

Malayalam
പുത്ര! പുരുഷരത്നമേ! ഭാഷിതം ശത-
പത്രലോചന! കേൾക്ക മേ
 
എത്രനാളായി തവ ഗാത്രമൊന്നു കണ്ടീടാൻ
ആർത്തിപൂണ്ടിഹ മമ നേത്രങ്ങൾ കൊതിയ്ക്കുന്നു?
 
നിർമലഗുണവാരിധേ! മന്മകനേ! നിൻ
നന്മകൾ നിനച്ചെത്രനാൾ
 
അംബുജസമമാകും നിൻ മുഖമിഹ കാണാ-
ഞ്ഞെന്മാനസമിങ്ങയ്യോ!  വന്മാലിയന്നു? ബാല!
 
നെന്മേനിവാകതന്നുടെ പൂവതുപോലെ
നന്മേനിയെഴും നിന്നുടെ
പൊന്മേനി പുണരുവാൻ എന്മേനി മമ ബാല!