കൈകേയി

Malayalam

തനയമനോഹരരാമനെഞാനും

Malayalam

ഭൂമിപാലാധിപന്‍റേദേവിമാര്‍പീഢയെല്ലാം
മാമുനീവാക്കിനാലേശാന്തമാക്കിത്തദാനീം
ഭൂമിപന്‍ദേഹരക്ഷാഞ്ചെയ്തിരിക്കുന്നനേരം
ഓമല്‍കൈകേയിസൂനുവന്നുതാതംബഭാഷേ.

തനയമനോഹരരാമനെഞാനുംവനമതിലാക്കിമനോജ്ഞ
ജനകനയേതവദശരഥനൃവരന്‍ദനുജാരിപുരേപോയി
മുനിമൊഴികേട്ടിനിവിരവൊടുനീയും ഇനിനൃപനഖിലഞ്ചെയ്തു
ധരണീംഭരണം ചെയ്താനധുനാകരുതിടുഹൃദയേസൂനോ!

പണ്ടു മമ തന്നുവല്ലോ രണ്ടു വരമുണ്ടതിന്നു

Malayalam

പണ്ടു മമ തന്നുവല്ലോ രണ്ടു വരമുണ്ടതിന്നു ചിത്തമെങ്കില്‍
ചണ്ഡരിപുദണ്ഡധരനീ വീരനിരമണ്ഡന! തരേണമധുനാ

സഖി നീ ചൊന്നതുകേട്ടു

Malayalam

കേകയാധീശകന്യാമാനസമ്മന്ഥാരാസാ
സാകമക്കോപമോടേ നിര്‍മ്മമന്ഥാനുകൂല്യാല്‍
ശോകമുള്‍ക്കൊണ്ടുകാമഞ്ചൊല്ലി നാള്‍മന്ഥാരാന്താം
കൈകയീരോഷമോടും രാമചന്ദ്രാഭിഷേകേ

സഖി നീ ചൊന്നതുകേട്ടു സകലവുമറിഞ്ഞുഞ്ഞാന്‍
സഹിയായി തൊട്ടുന്തന്നെ സന്തതം ചിന്തിക്കുംതോറും

മന്ഥരേമനോഹരേകേള്‍കിന്ത്വഭിപ്രായം

Malayalam

മന്ഥരേമനോഹരേകേള്‍കിന്ത്വഭിപ്രായം ചൊല്‍ചിത്തെ
സന്തതംരാമനുംമമഭരതനും ഭേദമില്ലെ
ചിന്തിയാതെ എന്നൊടേവം ഹന്ത! നീയും ചൊല്ലീടൊല്ലാ
ശശ്വദേവഞ്ചൊല്ലുവതുദുശ്ശീലതതന്നെതവ
 

മാഗധിയെന്നുടെ ഗർഭമിദാനീം

Malayalam
മാഗധിയെന്നുടെ ഗർഭമിദാനീം
മാനിനി പാരം കനത്തീടുന്നല്ലോ
കൌസല്യേ, മെല്ലെ നടപ്പാനെനിക്കു
പാദങ്ങൾ പാരം കുഴഞ്ഞുപോകുന്നു

Pages