കർണ്ണൻ

കർണ്ണൻ

Malayalam

മറുചോദ്യവുമുണ്ടനേകവത്സരമതിന്നു

Malayalam
മറുചോദ്യവുമുണ്ടനേകവത്സരമതിന്നു മുമ്പില്‍
ഒരുനാള്‍ തനയന്‍ ജനിച്ചശപ്തമുഹൂര്‍ത്തമതിങ്കല്‍
 
അവനെ നദിയിലൊഴുക്കിടുമ്പോള്‍
ഭവതി തന്നുടെ ഹൃദയത്തില്‍
 
നിറഞ്ഞുദയവു തുളുംബിയെങ്കില്‍
പറഞ്ഞിടാമീ നിമിഷത്തില്‍

അരുതേവെറുതേ പറഞ്ഞിടേണ്ടത്

Malayalam
അരുതേവെറുതേ പറഞ്ഞിടേണ്ടത് നിഷ്ഫലമല്ലോ ?
ദുരിയോധനനെപിരിഞ്ഞു ഞാന്‍ പോരികയില്ലല്ലോ
 
സമസ്തമഹിമയുമെനിയ്ക്കവന്‍
നിമിത്തമായതുമറപ്പാനോ ?
 
കൃതഘ്നനോ ഞാന്‍ ? ചതിപ്പാനോ ? ഇതു
വദിപ്പതിന്നോവന്നു ? വിചിത്രം !

ജനനീ മാമക ചരിതമഖിലവുമറിഞ്ഞിതേ

Malayalam
ജനനീ ! മാമക ചരിതമഖിലവുമറിഞ്ഞിതേ
മനസി നീറിയ സകല സംശയവുമകന്നിതേ
 
അതിന്നു തവ കൃപയാലേ മഹിതേ !
ഹൃദികൃതജ്ഞത നിറഞ്ഞിതേ
 
സുതരിലഗ്രജനിവന്‍ സുചരിതേ !
ഇതാ നമിപ്പൂ ചരണയുഗം തേ
 

ഹന്ത ദൈവമേ ഞാനെന്തു കേട്ടിതോ

Malayalam
ഹന്ത ദൈവമേ! ഞാനെന്തു കേട്ടിതോ ?
എന്തെന്‍റെ ശിരസ്സിങ്കലശനീപാതമോ ?
 
അന്ധകാരം ജവാല്‍ ദിശാന്തരേ പരക്കയോ ?
ധാരണിയെന്നുടെ ചുറ്റും ത്വരിതം തിരികയോ ?
 
പരമാര്‍ത്ഥമെല്ലാമെന്നോടരുളുമോ കൃപയാലേ?
 

ശ്രവണകുഠാരമതാകിയ വാക്യം

Malayalam
ശ്രവണകുഠാരമതാകിയ വാക്യം പറവതിന്നു തവ ധൈര്യം വന്നോ ?
ജീവനുസമമാം ദുര്യോധനനെ കര്‍ണ്ണന്‍ വെടിയണമെന്നോ  ?
 
ശത്രുതയിലും താവക പുത്രന്മാരോടു മൈത്രി പുലര്‍ത്തണമെന്നോ ?
സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നൂ മൃത്യുവില്‍ നിന്നെന്നറിയുന്നോ ?
 

കിങ്കരണീയമെന്നു ചൊന്നാലും

Malayalam
കിങ്കരണീയമെന്നു ചൊന്നാലും
ശങ്ക ലേശം കളഞ്ഞാലും
എങ്കലുള്ളൊരുഭൂതിയെന്താകിലും
നിങ്കാല്ക്കലര്‍പ്പിക്കാം, ചോദിച്ചാലും

ത്വല്‍സുതരെന്‍റെ വൈരികളല്ലേ

Malayalam
ത്വല്‍സുതരെന്‍റെ വൈരികളല്ലേ ?
മത്സഖര്‍ കൌരവന്മാരല്ലേ ?
വിശ്രുതമിതു പാരെങ്ങുമല്ലേ ?
ഹേശ്രീയുതേ ! സ്മരിക്കുന്നില്ലേ ?

എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ

Malayalam
എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ ?
അങ്കേശനാമീ ഞാനെങ്ങു പിറന്നവനോ ?
 
ഇങ്ങാരറിവൂ ഞാനാരേങ്ങെന്‍റെ വംശമെന്നോ ?
മാതാവ് രാധ താനോ ? താതനതിരഥനോ ?
 
ഹാ ദൈവമേയെന്‍ ജന്മദാതാക്കളാരോ ?
കാണുമോ ഞാനവരെ ? കാണുകയില്ലയെന്നോ ?
കാണാതെ മരിക്കുവാനാണോ ശിരോലിഖിതം ?
 

സോദരീ മഹാരാജ്ഞീ ഖേദമെന്തിനു വൃഥാ

Malayalam
സോദരീ മഹാരാജ്ഞീ ഖേദമെന്തിനു വൃഥാ ?
 
പ്രാണസഖനെനിയ്ക്കു റാണീ തവ വല്ലഭന്‍
പ്രാണനവനായല്ലോ നൂനം ഞാന്‍ ധരിയ്ക്കുന്നു
 
എന്നുടെ ജീവരക്ത ബിന്ദുക്കളോരോന്നുമെന്‍
മന്നവനായൊഴുകെ ധന്യമായീടുമല്ലോ
 
വിമതരാം കൌന്തേയരെ സമരേ നിഗ്രഹിച്ചൂ ഞാന്‍
സുമതീ തവ പതിയെ ഭുവനപതിയാക്കും
 

Pages