കർണ്ണൻ

കർണ്ണൻ

Malayalam

എന്തുചൊന്നു കിഴവാധമ

Malayalam
എന്തുചൊന്നു കിഴവാധമ കുമതേ!
ഹന്ത നിന്മദമടക്കുവനധുനാ
 
കിന്തു പിതാവുരചെയ്ത വരത്തി-
നന്തരമാശു വരുത്തുവനിഹ ഞാൻ
 
തൃണസമനാകിയ നിന്നുടെ ഹുംകൃതി
രണഭുവി തീർത്തൊരു പതമാക്കാതെ
 
ഗുണനിധി ഞാനുമടങ്ങുവനല്ലാ
ക്ഷണതരമെന്നൊടു വരിക ദുരാത്മൻ!

വ്യാജമല്ല സുമതേ

Malayalam
വ്യാജമല്ല സുമതേ! ഈശനുമെന്നോടാജിചെയ്കിലധുനാ
ആജവം തന്നെ പരാജിതനായിടും
 
രാജവംശോത്ഭവരാജൻ! ധരിച്ചാലും
ആജമീഡപതേ! കേൾ ഭോ സത്രഭോജിരാജനിഭാ! (=ഇന്ദ്രതുല്യാ)
 
വൈരികളെ സമരേ ആശ്രമമിന്നും സൂരസൂനുസദനേ
പാരാതയയ്ക്കുവാൻ വീരനാകുന്ന ഞാൻ
സാരമില്ലൊന്നിനും മാരാരിവിക്രമ!

വൃദ്ധതമനായിമരുവുന്നിവനുടയ

Malayalam
വൃദ്ധതമനായിമരുവുന്നിവനുടയ ശുദ്ധതയതെന്തു പറവൂ!
അദ്ധ്യാപകന്റെ മമ സിദ്ധാന്തമെന്നിയേ
 
അദ്ധാ ഹരീഹിതം സാദ്ധ്യമാകില്ലിനി
വേളിയതിനായിനി വയം പോക ബാഹു
മേളമൊടു മിത്രസഹിതം

ധാത്രീനായക ഭവാന്റെ

Malayalam
ധാത്രീനായക, ഭവാന്റെ വാർത്തയിന്നു പാർത്തുകാൺകി-
ലെത്രയും വിചിത്രമെന്നിതത്ര ചൊല്ലിടാം
 
ചക്രപാണി ബന്ധുവായ് ഭവിക്കിലായതിന്നു തർക്ക-
മുൾക്കുരുന്നിലൽപ്പവും നിനയ്ക്ക യോഗ്യമോ?

ശത്രുജനപക്ഷപാതി നീയുമിഹ

Malayalam
ശത്രുജനപക്ഷപാതി നീയുമിഹ
ശത്രുതാനെന്നു നിയതം
 
നിസ്ത്രപ! ദ്വിജഹതക! ശസ്ത്രമുപേക്ഷിച്ചു
കുത്രാപി പിതൃസവനഭുക്തിയ്ക്കു പോകെടൊ
 
കിം കിമുരചെയ്തു കൃപ! നീ നിന്നുടയ
ഹുംകൃതികൾ തീർപ്പനധുനാ
 

നിന്നുടയ മന്നിലവരേ

Malayalam
നിന്നുടയ മന്നിലവരേ വാഴിപ്പ-
തിന്നുചിതമല്ല നിയതം
 
നിന്ദ്യനാം ഫൽഗുനൻ മുന്നിൽ മമ വന്നാകിൽ
കൊന്നു വരുവൻ അതിനു സന്ദേഹമില്ല മേ
 
നൃപതികുലവന്ദ്യചരണ! കുരുവീര!
നിശമയ മദീയവചനം

പ്രാണസഖ നിന്നുടയ പ്രാണസഖിയോടു

Malayalam
പ്രാണസഖ ! നിന്നുടയ പ്രാണസഖിയോടുചേർ-
ന്നാകര്‍ണ്ണനം ചെയ്ക കര്‍ണ്ണശപഥം 
 
സാക്ഷിയാക്കീടുന്നു മമ താതനെ ജഗല്‍ -
സാക്ഷിയാമാദിത്യഭഗവാനെ
 
ജനനിയെ ഭവാനായ് പരിത്യജിക്കുന്നു ഞാ-
നനുജരാമൈവരെയുമിതു സത്യം !
 
അര്‍ജ്ജുനനുമൊന്നിച്ചു വസുധയില്‍ വാഴുകി-
ല്ലിജ്ജനമിനിമേലിലിതു സത്യം !
 
വീര്യ സ്വര്‍ഗ്ഗത്തില്‍ നിന്മുന്നില്‍ ഞാനെത്തിടും
ദുര്യോധനാ ! സത്യമിതു സത്യമിതു സത്യം !
 
ഇതു കര്‍ണ്ണശപഥം, ഇതു കര്‍ണ്ണശപഥം, ഇതു കര്‍ണ്ണശപഥം.
 

ഹരഹര ശിവ ശിവ പിരിയാനോ ദുരിയോധനാ

Malayalam
ഹര ഹര ! ശിവ ശിവ ! പിരിയാനോ ദുരിയോധനാ ! നിന്‍ നിര്‍ദ്ദേശം ?
കര്‍ണ്ണന്‍ നന്ദിയെഴാത്തവനോ ? നിര്‍ണ്ണയമതുതാനിന്നര്‍ത്ഥം
 
ഇക്ഷണമിതിനിഹ ശിക്ഷതരേണം പക്ഷേ സ്നേഹം തടയുന്നൂ
പെരിയൊരു പാപത്തിന്‍ ഫലദുരിതം ഹന്ത ഭുജിപ്പൂ ഞാന്‍
മരണം ശരണം , ഛേദിപ്പന്‍ കരവാളാലെന്‍ ഗളനാളം !
 

ശരണാഗതരെ പരിത്യജിക്കില്ലഹമതു

Malayalam
ശരണാഗതരെ പരിത്യജിക്കില്ലഹമതു വിദിതം
തരുവേനൊരു വാക്കതും ഗ്രഹിച്ചിനി ഗമിച്ചീടേണം
 
നിര്‍ജ്ജരാധിപ നന്ദനനാകിയൊ-
രര്‍ജ്ജുനാഖ്യനെയൊഴിച്ചു മാമക
 
കനിഷ്ഠസോദര ചതുഷ്ഠയത്തെ
ഹനിച്ചിടാ ഞാന്‍ പ്രതിജ്ഞ ചെയ്‌വൂ 

അരുളേണ്ടിനിയും മഹാജനങ്ങടെമനമിളകീടിലും

Malayalam
അരുളേണ്ടിനിയും മഹാജനങ്ങടെ മനമിളകീടിലും
അചലാധിപനാം ഹിമാലയം ബത ചലിക്കുമെങ്കിലും
 
നഭസ്സിടിഞ്ഞിഹ പതിക്കുമെങ്കിലും
സമുദ്രമുടനടി വരണ്ടുപോകിലും
 
സഖനെ വിട്ടൊരു വിധത്തിലും
അകലുകില്ലഹമൊരിക്കലും
 

Pages