ലക്ഷ്യങ്ങൾ
- കഥകളി സംബന്ധിച്ച പ്രവർത്തനങ്ങൾ
- കഥകളി അഭ്യസനം, പ്രചരണം
- കഥകളി സംബന്ധിച്ച സിമ്പോസിയങ്ങളുടെയും സെമിനാറുകളുടേയും സംഘാടനം, കഥകളി ആസ്വാദകർക്കു വേണ്ടി പഠനക്ലാസുകൾ ഏർപ്പെടുത്തൽ.
- മൺമറഞ്ഞ പ്രശസ്ത കഥകളികലാകാരന്മാരെ അനുസ്മരിക്കാനുള്ള അവസരമുണ്ടാക്കൽ
- കുഞ്ചുനായർക്ക് സ്മാരകങ്ങൾ ഏർപ്പെടുത്തൽ
- കാറൽമണ്ണയിൽ കുഞ്ചുനായർ സ്മാരകമന്ദിരം പണിയുക
- കുഞ്ചുനായരുടെ ലേഖനങ്ങളും കുറിപ്പുകളും ശേഖരിച്ചു പ്രസിദ്ധീകരിക്കുക
- കുഞ്ചുനായരേയും കുഞ്ചുനായരുടെ ശൈലിയേയും സംബന്ധിച്ചുള്ള മറ്റു പണ്ഡിതന്മാരുടെ രചനകൾ പ്രസിദ്ധീകരിക്കുക.
- കുഞ്ചുനായരുടെ സ്മരണ നിലനിർത്താൻ ഉപയുക്തമായ മറ്റുമാർഗങ്ങൾ സ്വീകരിക്കുക
- കലാ - സാംസ്കാരിക - കായിക പ്രവർത്തനങ്ങൾ
- സാഹിത്യം, സംഗീതം, നൃത്തം, ചിത്രരചന, നാടകം തുടങ്ങിയ വിവിധ കലകളേയും കലാകാരന്മാരേയും പ്രോൽസാഹിപ്പിക്കുക
- കായികാഭ്യാസങ്ങൾ, കായികവിനോദങ്ങൾ എന്നിവയെ പ്രോൽസാഹിപ്പിക്കുക
- സാമൂഹ്യപ്രവർത്തനങ്ങൾ
- യുവാക്കളിൽ സാമൂഹ്യബോധവും പരസ്പരസൗഹാർദ്ദവും സദാചാരബോധവും സർവ്വമതസാഹോദര്യവും വളർത്തുവാൻ ഉതകുമാറുള്ള കർമ്മപരിപാടികൾ സംഘടിപ്പിക്കുക
- തൊഴിൽ രഹിതരായ ചെറുപ്പക്കാരെ സഹായിക്കാൻ തൊഴിലവസരങ്ങൾ ഏർപ്പെടുത്തുക
- ആതുരശുശ്രൂഷാകേന്ദ്രങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ശാസ്ത്രസാങ്കേതിക പരിശീലന കേന്ദ്രങ്ങൾ, കലാലയങ്ങൾ, കായികപരിശീലന സ്ഥാപനങ്ങൾ എന്നിവ സ്ഥാപിയ്ക്കുകയും ഇത്തരം സ്ഥാപനങ്ങൾ വഴി സൗജന്യമായ സാമൂഹ്യസേവനങ്ങൾ നടത്തുകയും ചെയ്യുക
- ഗ്രാമവികസനപരിപാടികളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്യുക.